കേരളം

kerala

ETV Bharat / bharat

12-15 വയസുവരെയുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഈ ആഴ്ച മുതല്‍ - കോ-മോർബിഡിറ്റി ക്ലോസ്

കഴിഞ്ഞ വർഷം ജനുവരി 16 നാണ് രാജ്യവ്യാപകമായി വാക്‌സിനേഷന്‍ ആരംഭിച്ചത്

Covid vaccination for 12-15 yrs to begin  vaccination for 12-15 yrs  vaccination to start for children  vaccination for age group 12-15  12-15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ  കൊവിഡ് വാക്സിനേഷൻ  കോ-മോർബിഡിറ്റി ക്ലോസ്  നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ
12-15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്സിനേഷൻ ഈ ആഴ്ച ആരംഭിക്കും

By

Published : Mar 14, 2022, 3:12 PM IST

ന്യൂഡൽഹി :12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ഈ ആഴ്‌ച ആരംഭിക്കാൻ സാധ്യത. മുതിർന്ന പൗരര്‍ക്ക് മുൻകരുതൽ ഡോസുകൾ നൽകുന്നതിനുള്ള കോ-മോർബിഡിറ്റി ക്ലോസ് നീക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 12-15 പ്രായപരിധിയിലുള്ളവര്‍ക്ക് കോർബെവാക്‌സ് കുത്തിവയ്‌പ്പാണ് നല്‍കുന്നത്.

എന്താണ് കോ-മോർബിഡിറ്റി ക്ലോസ് ?

അറുപത് വയസിന് മുകളിലുള്ള, ഒന്നില്‍ കൂടുതല്‍ അസുഖങ്ങള്‍ നേരിടുന്നവര്‍ക്ക് കരുതല്‍ ഡോസ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണമാണ് കോ മോര്‍ബിഡിറ്റി ക്ലോസ്

12-15 പ്രായപരിധിയിലുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിക്കാൻ നാഷണൽ ടെക്‌നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്മ്യൂണൈസേഷൻ (എൻ‌ ടി‌ എ‌ ജി ‌ഐ) ശുപാർശ നൽകിയിട്ടുണ്ട്. ഒരുപക്ഷേ ചൊവ്വാഴ്ച മുതൽ കുത്തിവയ്‌പ്പ് ആരംഭിക്കും.

2021 ഏപ്രിൽ 1 മുതലാണ് 45 വയസിന് മുകളിലുള്ള എല്ലാവർക്കും കുത്തിവയ്‌പ്പ് നല്‍കിത്തുടങ്ങിയത്. കഴിഞ്ഞ വർഷം മെയ് 1 മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും അനുവദിച്ച് വാക്‌സിനേഷൻ ഡ്രൈവ് വിപുലീകരിക്കുകയുമായിരുന്നു.

Also read:എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷ: 70% ചോദ്യങ്ങള്‍ ഫോക്കസ്‌ ഏരിയയില്‍ നിന്ന് - വിദ്യാഭ്യാസ മന്ത്രി

15-18 വയസിനിടയിലുള്ള കൗമാരക്കാർക്കായി ജനുവരി 3 മുതൽ COVID-19 വാക്‌സിനേഷന്റെ അടുത്തഘട്ടം ആരംഭിച്ചു. ഒമിക്രോൺ വൈറസ് ബാധ വർധിച്ച സാഹചര്യത്തിൽ, ആരോഗ്യ പ്രവർത്തകർ, തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, 60 വയസും അതിൽ കൂടുതലുമുള്ളവർ എന്നിവർക്ക് ഈ വർഷം ജനുവരി 10 മുതൽ രാജ്യം മുൻകരുതൽ ഡോസ് നൽകി വരുന്നുമുണ്ട്.

ABOUT THE AUTHOR

...view details