ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 243 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 4.46 കോടി ആയി. കൊവിഡ് ബാധിച്ച് മഹാരാഷ്‌ട്രയില്‍ ഒരാള്‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,699 ആയി.
ഇന്ത്യയില്‍ 243 പേര്‍ക്ക് കൂടി കൊവിഡ്; സജീവ കേസുകള്‍ വര്‍ധിച്ചു
ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതര്‍ 4.46 കോടി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.11 ശതമാനം. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനം.കൊവിഡ് ബാധിച്ച് മഹാരാഷ്‌ട്രയില്‍ ഒരാള്‍ മരിച്ചു.
സജീവ കേസുകളുടെ എണ്ണം 3,609 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.11 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.16 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,13,080 പേരെ കൊവിഡ് പരിശോധനക്ക് വിധേയരാക്കി.
220.09 കോടി ഡോസാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌തത്. 4,41,43,850 പേര്‍ കൊവിഡ് മുക്തരായി. 2020 ഓഗസ്റ്റ് 7-ന് 20 ലക്ഷം, ഓഗസ്റ്റ് 23-ന് 30 ലക്ഷം, സെപ്റ്റംബർ 5-ന് 40 ലക്ഷം, സെപ്റ്റംബർ 16-ന് 50 ലക്ഷം, സെപ്റ്റംബർ 28-ന് 60 ലക്ഷം, ഒക്ടോബർ 11-ന് 70 ലക്ഷം, ഒക്ടോബർ 29-ന് 80 ലക്ഷം, നവംബർ 20-ന് 90 ലക്ഷം എന്നിങ്ങനെയായിരുന്ന കൊവിഡ് രോഗികളുടെ എണ്ണം 2020 ഡിസംബർ 19തോടെ ഒരു കോടി കവിഞ്ഞു. തുടര്‍ന്ന് 2021 മെയ് 4ന് 2 കോടിയും ജൂണ്‍ 23ന് 3 കോടിയും 2022ന് 4 കോടിയും കടക്കുകയായിരുന്നു.