അഹമ്മദാബാദ്: ഗുജറാത്തിലെ കൊവിഡ് സ്ഥിതി നിയന്ത്രണവിധേയമാണെന്നും രോഗികൾക്ക് കിടക്കകൾ ലഭ്യമാണെന്നും മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ വിർച്വൽ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഗുജറാത്തിൽ കൊവിഡ് നിയന്ത്രണവിധേയം: വിജയ് രൂപാണി - വിജയ് രൂപാണി
കൊറോണ വൈറസ് പോസിറ്റീവ് രോഗികളെ കണ്ടെത്തുന്നതിനുള്ള പരിശോധന സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്നും അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര, സൂററ്റ് എന്നിവിടങ്ങളിൽ രാത്രി കർഫ്യൂ നിലനിൽക്കുന്നതായും രുപാണി വ്യക്തമാക്കി
കൊറോണ വൈറസ് പടരുന്നത് തടയുന്നതിനായി സ്വീകരിച്ചിട്ടുള്ള വിവിധ മുൻകരുതലുകളെ കുറിച്ച് മുഖ്യമന്ത്രി രൂപാണി സംസാരിച്ചു. എട്ട് സംസ്ഥാനങ്ങളിലെ മന്ത്രിമാർ, വീഡിയോ കോൺഫറൻസിംഗ് വഴി യോഗത്തിൽ പങ്കെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൊറോണ വൈറസ് പോസിറ്റീവ് രോഗികളെ കണ്ടെത്തുന്നതിനുള്ള പരിശോധന സർക്കാർ ശക്തമാക്കിയിട്ടുണ്ടെന്നും അഹമ്മദാബാദ്, രാജ്കോട്ട്, വഡോദര, സൂററ്റ് എന്നിവിടങ്ങളിൽ രാത്രി കർഫ്യൂ നിലനിൽക്കുന്നതായും രുപാണി വ്യക്തമാക്കി. ഗുജറാത്തിലെ 1,98,899 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണസംഖ്യ 3,876 ആണ്.