ചെന്നൈ: കൊവിഡ് രണ്ടാംതരംഗത്തില്‍ രാജ്യത്ത് മരണങ്ങള്‍ വര്‍ധിച്ചതോടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നത് ഉള്‍പ്പടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ശവസംസ്കാരച്ചെലവുകൾ വഹിക്കാൻ കഴിയാതെ ഉത്തരേന്ത്യയിലെ നിരവധി ആളുകൾ ഗംഗയുടെ തീരത്തും മറ്റുമായി മൃതദേഹങ്ങള്‍ സംസ്കരിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ നാം കണ്ടിരുന്നു. ഇത്തരത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നതിനിടെയാണ് തമിഴ്‌നാട് എക്സൈസ് മന്ത്രി സെന്തിൽ ബാലാജി കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ശവസംസ്കാര ചടങ്ങുകള്‍ നടത്താനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ജില്ലയായ കരൂരില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവര്‍ക്ക് മൃതദേഹം മാന്യമായ രീതിയില്‍ സംസ്കരിക്കാനുള്ള ഉത്തരവാദിത്തമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്.
കൊവിഡ് മരണം; ശവസംസ്കാരചെലവ് ഏറ്റെടുത്ത് തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി - ശവസംസ്കാരചെലവ്
കരൂർ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിക്ക് 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും മന്ത്രി നല്‍കിയിരുന്നു.
Read Also……………….റെംഡിസിവിറിന്‍റെ നേരിട്ടുള്ള വിൽപ്പന തടഞ്ഞ് തമിഴ്നാട്
കരൂരിൽ, ഇതുവരെ 116 പേർ കൊവിഡ് മൂലം മരിച്ചു, മരിച്ചവരെ ബലാമൽപുരം ഇലക്ട്രിക് ശ്മശാനത്തിലാണ് സംസ്‌കരിച്ചത്. അതിനിടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കും കൊവിഡ് ബാധിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊവിഡ് മരിച്ചവരെ സംസ്‌കരിക്കാനുള്ള ഉത്തരവാദിത്തം കരൂർ മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ ഏറ്റെടുത്തിരുന്നു. ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനുള്ള ചെലവ് 2000 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനുള്ള എല്ലാ ചെലവുകളും മന്ത്രി സെന്തിൽ ബാലാജി വഹിക്കുകയാണ്. 20 ഓക്സിജൻ കോൺസെൻട്രേറ്ററുകളും മന്ത്രി കരൂർ സര്‍ക്കാര്‍ മെഡിക്കൽ കോളജ് ആശുപത്രിക്ക് നല്‍കിയിരുന്നു.