ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ കൊവിഡ് പരിശോധന ദേശീയ ശരാശരിയേക്കാൾ ഇരട്ടിയാണെന്നും സംസ്ഥാനത്തെ ആരോഗ്യമേഖലയിലെ സേവനങ്ങൾ മെച്ചപ്പെടുന്നുണ്ടെന്നും സംസ്ഥാന ആരോഗ്യ സെക്രട്ടറി അമിത് നേഗി.
ഉത്തരാഖണ്ഡിലെ കൊവിഡ് പരിശോധന ദേശീയ ശരാശരിയേക്കാൾ ഇരട്ടി - Uttarakhand Covid testing
കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ 64.6 ശതമാനം പേരും 20 നും 49 നും ഇടയിൽ പ്രായമുള്ളവരാണെന്ന് അമിത് നേഗി അറിയിച്ചു.
![ഉത്തരാഖണ്ഡിലെ കൊവിഡ് പരിശോധന ദേശീയ ശരാശരിയേക്കാൾ ഇരട്ടി Covid-19 testing in state double the national average: U'khand Health Secy ഉത്തരാഖണ്ഡിലെ കൊവിഡ് പരിശോധന കൊവിഡ് പരിശോധന ഉത്തരാഖണ്ഡ് ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി അമിത് നേഗി ഉത്തരാഖണ്ഡിലെ കൊവിഡ് Uttarakhand Health Secretary Covid testing Covid testing double the national average Uttarakhand Uttarakhand Covid testing Amit Negi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11827849-881-11827849-1621494038694.jpg)
മെയ് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ഏകദേശം 35,000 സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ടെന്നും കൊവിഡ് സ്ഥിരീകരിക്കുന്നവരിൽ 64.6 ശതമാനം പേരും 20 നും 49 നും ഇടയിൽ പ്രായമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെന്നും ഒഴിവുള്ള തസ്‌തികളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ ആശുപത്രികളിൽ 5274 തസ്‌തികളിലാണ് ഒഴിവുള്ളത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്ത് നിലവിൽ 76,232 കൊവിഡ് രോഗികളാണ് ഉള്ളത്. ഇതുവരെ 2,14,426 പേർ രോഗമുക്തി നേടുകയും 5,132 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.