ഹൈദരാബാദ്:ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു എച്ച് ഒ) ഇന്ത്യയിലെ ഓഫീസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഗ്രാമീണ മേഖലയിലെ കൊവിഡ് വ്യാപനം തടയുന്നതിനു വേണ്ടിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വോഗത്തിലാക്കാന്‍ അഞ്ച് ദിവസം തുടര്‍ച്ചയായി വീടുകള്‍ കയറിയുള്ള ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ഇടിവി ഭാരതിന്‍റെ മാധ്യമ പ്രവര്‍ത്തകര്‍ വിവിധ ഇടങ്ങളില്‍ നടത്തിയ സന്ദര്‍ശനങ്ങളും കൊവിഡ് പരിശോധനാ വിവരങ്ങളുടെ വിശകലനവും കാട്ടി തരുന്നത് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു കഥയാണ്. ഗംഗ നദിയില്‍ മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്നതിന്‍റെ പേരില്‍ ഈയിടെ ഉത്തര്‍പ്രദേശ് അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ ഓഫീസിന്‍റെ പിന്തുണയോടെ നടന്ന അഞ്ച് ദിവസത്തെ പരിശോധന പരിപാടിയില്‍ 75 ജില്ലകളിലായി 97,941 ഗ്രാമങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ https://www.covid19india.org/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമായ പരിശോധന വിവരങ്ങളും വിവിധ സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് ഗ്രാമത്തിലെ ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും ഇടിവി ഭാരത് മാധ്യമ പ്രവര്‍ത്തകര്‍ അഭിമുഖം ചെയ്ത് ലഭിച്ച വിവരങ്ങളും വെച്ച് നോക്കുമ്പോള്‍ പ്രത്യേക പരിശോധനകളില്‍ അത്ര നിർണായക വര്‍ധനവ് ഉണ്ടായതായി കാണുന്നില്ല.
“കൊവിഡിനെ പ്രതിരോധിക്കാന്‍ ഉത്തര്‍പ്രദേശ് അവസാന അടവും പയറ്റുകയാണ്'' എന്ന തലക്കെട്ടോടു കൂടി ലോകാരോഗ്യ സംഘടന ഇന്ത്യ ഓഫീസ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഗ്രാമീണ മേഖലകളില്‍ മുഴുവന്‍ പരിശോധനാ പരിപാടികള്‍ പൂര്‍ത്തിയാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ 1,41,610 സംഘങ്ങളെയും 21242 സൂപ്പര്‍വൈസര്‍മാരെയും സംസ്ഥാന ആരോഗ്യ വകുപ്പില്‍ നിന്നും തെരഞ്ഞെടുത്ത് നിയോഗിച്ചു എന്ന് പറയുന്നു.
“ഈ പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മ തലത്തിലുള്ള ആസൂത്രണത്തിനും പരിശീലനത്തിനുമായി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ലോകാരോഗ്യ സംഘടന പിന്തുണയ്ക്കുന്നു. നിലവാരം ഉറപ്പാക്കുന്നതിന് വേണ്ടി അടിയന്തരമായ തിരുത്തല്‍ നടപടികള്‍ എടുത്ത് കാര്യങ്ങള്‍ നിരീക്ഷിക്കുകയും അവ സമയാധിഷ്ഠിതമായി സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നതിനായി ഇപ്പോള്‍ ഫീല്‍ഡ് ഓഫീസര്‍മാര്‍ പ്രവര്‍ത്തിച്ചു വരുന്നതായി മെയ് 7-ന് ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഉദ്ഘാടന ദിവസം ലോകാരോഗ്യ സംഘടനയുടെ ഫീല്‍ഡ് ഓഫീസര്‍മാര്‍ 2000-ലധികം സര്‍ക്കാര്‍ സംഘങ്ങളെ നിരീക്ഷിക്കുകയും ചുരുങ്ങിയത് 10000 കുടുംബങ്ങളിലെങ്കിലും സന്ദര്‍ശനം നടത്തുകയും ചെയ്തതായും ഐക്യരാഷ്ട്ര സഭയുടെ ആരോഗ്യ വിഭാഗം പറയുന്നു.
എന്നാല്‍ https://www.covid19india.org/state/UP എന്ന വെബ്‌സൈറ്റില്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം മെയ് 5-ന് ആരംഭിച്ച അഞ്ച് ദിവസത്തെ പ്രത്യേക പരിപാടിയിലൂടെ പരിശോധനകളില്‍ ഗണ്യമാം വിധം ഉയര്‍ച്ചയൊന്നും ഉണ്ടായതായി കാണുന്നില്ല. യഥാര്‍ത്ഥത്തില്‍ ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ നടന്ന അഞ്ച് ദിവസത്തെ പ്രത്യേക പരിപാടിയുടെ കാലയളവിനേക്കാള്‍ കൂടുതല്‍ കൊവിഡ് പരിശോധനകള്‍ ഉയര്‍ന്ന തോതില്‍ മെയ് മാസം തുടക്കത്തില്‍ തന്നെ ഉത്തര്‍പ്രദേശില്‍ നടന്നിരുന്നു എന്നുള്ളതാണ് വസ്തുത.
വെബ്‌സൈറ്റില്‍ പറയുന്നത് മെയ്-1ന് ഉത്തരപ്രദേശ് 2,66,619 പരിശോധനകളും മെയ്-2-ന് 2,97,385 പരിശോധനകളും നടത്തിയപ്പോള്‍ മെയ്-3-ന് ഇത് 2,29,613 ആയും മെയ്-4-ന് 2,08,564 ആയും ചുരുങ്ങി എന്നാണ് കാണുന്നത്. 141610 സംഘങ്ങള്‍ പ്രതിദിനം ചുരുങ്ങിയത് രണ്ട് പരിശോധനകളെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ അഞ്ച് ദിവസത്തെ പ്രത്യേക പരിപാടിയുടെ കാലയളവില്‍ പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം 2,83,220-ത്തിന് മുകളിൽ കൂടുമായിരുന്നു. അതായത് പ്രതിദിനം ഏതാണ്ട് 2,30,000 പരിശോധനകള്‍ എന്നത് പ്രതിദിനം 5,10,000 പരിശോധനകളായി വര്‍ദ്ധിക്കുമായിരുന്നു.
എന്നാല്‍ ഈ സൈറ്റില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഉല്‍ഘാടന ദിവസമായ മെയ് അഞ്ചിന് ഉത്തരപ്രദേശ് 2,32,038 പരിശോധനകളാണ് നടത്തിയിട്ടുള്ളത്. അടുത്ത നാല് ദിവസങ്ങളില്‍ മെയ് 6-ന് സംസ്ഥാനം 2,26,112 പരിശോധനകളും മെയ് 7-ന് 241403 പരിശോധനകളും മെയ്-8-ന് 2,24,529 പരിശോധനകളും മെയ് 9-ന് 2,29,595 പരിശോധനകളുമാണ് നടത്തിയത്. മെയ് 5-നും 9-നും ഇടയില്‍ ഉത്തരപ്രദേശ് 11,52,000 പരിശോധനകള്‍ നടത്തിയപ്പോള്‍ അതിൽ നിന്നും പ്രതിദിനം ശരാശരി 2,30,000 പരിശോധനകള്‍ എന്ന കണക്ക് ലഭിക്കുന്നു. എന്നാല്‍ ഉത്തരപ്രദേശിലെ ഗ്രാമീണ മേഖലകളിലെ പ്രത്യേക പരിശോധന പരിപാടി ആരംഭിക്കുന്നതിനു മുന്‍പ് മെയ് മാസത്തിലെ ആദ്യ രണ്ട് ദിവസങ്ങളില്‍ സംസ്ഥാനം 2,82,000 പരിശോധനക്ക് മുകളില്‍ പ്രതിദിനം നടത്തിയിട്ടുണ്ട്.
“ഓരോ നിരീക്ഷണ സംഘത്തിലും രണ്ടംഗങ്ങളാണുള്ളത്. ഇവര്‍ ഗ്രാമങ്ങളിലെ വീടുകളും വിദൂര കോളനികളും സന്ദര്‍ശിച്ച് റാപ്പിഡ് ആന്‍റിജന്‍ ടെസ്റ്റ് (ആര്‍ എ ടി) കിറ്റുകള്‍ ഉപയോഗിച്ച് കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളവരെയെല്ലാം പരിശോധിക്കും. പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ഉടന്‍ തന്നെ മറ്റുള്ളവരില്‍ നിന്നും അകറ്റി ഒറ്റപ്പെടുത്തി താമസിപ്പിക്കുകയും രോഗം എങ്ങനെ പരിപാലിക്കണമെന്നുള്ള ഉപദേശങ്ങളും മരുന്നുകളുടെ കിറ്റും നല്‍കുകയും ചെയ്യും. രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെയെല്ലാം ക്വാറന്‍റൈന്‍ ചെയ്ത് വീട്ടില്‍ തന്നെ ഒരു ദ്രുത പ്രതികരണ സംഘം ആര്‍ടി പിസിആര്‍ പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്യുമെന്നും ലേഖനത്തില്‍ ലോകാരോഗ്യ സംഘടന പറയുന്നു.
ഇടിവി ഭാരത് നേരിട്ട് ശേഖരിച്ച വിവരങ്ങള്‍
ലോകാരോഗ്യ സംഘടനയുടെ ലേഖനം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഉത്തരപ്രദേശിലെ ഇടിവി ഭാരതിന്‍റെ റിപ്പോര്‍ട്ടര്‍മാര്‍ ഗ്രാമങ്ങളിലെ താമസക്കാരേയും ഗ്രാമമുഖ്യന്മാരേയും വിവിധ ഗ്രാമങ്ങളിലെ ആരോഗ്യ പ്രവര്‍ത്തകരേയും ബന്ധപ്പെട്ട അധികാരികളേയും നേരിട്ട് കണ്ട് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണെന്ന് ആരാഞ്ഞു. ബാരാബങ്കി ജില്ലയിലെ സിപാഹിയ എന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘത്തിന്‍റെ ചിത്രം ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ കൊടുത്തിട്ടുണ്ടായിരുന്നു. അതിനാല്‍ മറ്റ് ജില്ലകള്‍ക്ക് പുറമെ ഇടിവി ഭാരതിന്‍റെ രണ്ട് റിപ്പോര്‍ട്ടര്‍മാര്‍ ബാരാബങ്കിയിലെ സിപാഹിയ ഗ്രാമവും പ്രത്യേകം സന്ദര്‍ശിക്കുകയുണ്ടായി.
ലോകാരോഗ്യ സംഘടനയുടെ സംഘവും ആരോഗ്യ പ്രവര്‍ത്തകരും സിപാഹിയ ഗ്രാമം സന്ദര്‍ശിച്ചു എന്നുള്ള കാര്യം ബാരാബങ്കിയിലെ പ്രാദേശിക ജനങ്ങളും സ്ഥിരീകരിച്ചു. എന്നാല്‍ വീടുവീടാന്തരം കയറിയുള്ള പരിശോധനാ പ്രക്രിയക്ക് പകരം ഒരു ബോധവല്‍ക്കരണ പരിപാടിയായിരുന്നു ആ സന്ദര്‍ശനം കൂടുതലും നടത്തിയത്.
“മുഖ്യ മെഡിക്കല്‍ ഓഫീസര്‍ (സി എം ഒ), ജില്ലാ മജിസ്‌ട്രേറ്റ് (ഡി എം) എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകള്‍ ഗ്രാമം സന്ദര്‍ശിക്കുകയും ആര്‍ക്കെങ്കിലും പനിയോ, ചുമയോ അല്ലെങ്കില്‍ ജലദോഷമോ ഉണ്ടോ എന്ന് ആരായുകയും ചെയ്തു. അവര്‍ ചില വീടുകള്‍ സന്ദര്‍ശിച്ചുവെങ്കിലും പരിശോധനകള്‍ ഒന്നും നടത്തിയിട്ടില്ല,'' പ്രദേശവാസിയായ സുമേരിലാല്‍ പറയുന്നു.
സിപാഹിയ ഗ്രാമത്തിലെ ആശാ ആരോഗ്യ പ്രവര്‍ത്തകയായ നീലം പറഞ്ഞത്, അഞ്ച് ദിവസത്തെ പ്രചാരണ പരിപാടിയുടെ ഭാഗമായി പ്രദേശത്തെ പ്രൈമറി സ്‌കൂളില്‍ ഒരു ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു എന്നാണ്. “എപ്പോഴാണ് പരിശോധനകള്‍ നടത്തേണ്ടത് എന്നത് സംബന്ധിച്ച് ഒരു നിര്‍ദ്ദേശം എനിയ്ക്ക് ലഭിച്ചു. പിന്നീട് ഞങ്ങള്‍ ഗ്രാമങ്ങളിലെ ആളുകളെ വിളിച്ച് അവരെ പരിശോധനക്ക് കൊണ്ടു പോയി,'' അവര്‍ പറഞ്ഞു.
“ആശാ വര്‍ക്കര്‍മാര്‍ ബോധവല്‍ക്കരണം സൃഷ്ടിച്ചതിനാല്‍ ഇപ്പോള്‍ ജനങ്ങള്‍ കുത്തിവെയ്പ്പ് കേന്ദ്രങ്ങളിലേക്ക് വരാന്‍ തുടങ്ങിയിട്ടുണ്ട്. മുന്‍പ് അവര്‍ വരുന്നില്ലായിരുന്നു. നിരന്തര നിരീക്ഷണമാണ് നടത്തിയത്. സിപാഹിയയില്‍ 150 പേര്‍ സാമ്പിളുകള്‍ നല്‍കി. അതിലൊരാള്‍ മാത്രമാണ് കൊറോണ ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയത്. മറ്റുള്ളവര്‍ക്കൊന്നും പ്രശ്‌നമില്ലായിരുന്നു,'' ബാരാബങ്കി ജില്ലയിലെ ദിവാനിലെ സാമൂഹിക ആരോഗ്യ പരിപാലന കേന്ദ്രത്തിലെ സൂപ്രണ്ടായ ഡോക്ടര്‍ കൈലാസ് ശാസ്ത്രി പറയുന്നു.
ഖാസിപ്പൂര്‍