ന്യൂഡൽഹി :രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നു. 24 മണിക്കൂറിൽ ഡൽഹിയിൽ 27,561 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഏപ്രിൽ 20ന് ശേഷമുണ്ടാകുന്ന ഉയർന്ന നിരക്കാണിത്. 40 കൊവിഡ് മരണമാണ് 24 മണിക്കൂറിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് മരണസംഖ്യ 25,240 ആയി.
കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 25.65 ശതമാനത്തിൽ നിന്ന് 26.22 ശതമാനമായി ഉയർന്നു. 24 മണിക്കൂറിൽ 1,05,102 കൊവിഡ് പരിശോധനയാണ് നടത്തിയത്. നിലവിൽ 2,264 കൊവിഡ് രോഗികൾ ആശുപത്രികളിലും ഹോം ഐസൊലേഷനിൽ 56,991 പേരും ചികിത്സയിൽ കഴിയുന്നുണ്ട്.
ALSO READ:കോടതിയില്‍ ചോദ്യം ചെയ്‌ത് തൊഴിലാളി യൂണിയൻ ; സിഇഎല്‍ സ്വകാര്യവത്കരണം നിര്‍ത്തിവച്ച് കേന്ദ്രസര്‍ക്കാര്‍
ഡൽഹിയിലെ ആശുപത്രികളിൽ 14,802 കിടക്കകളാണ് കൊവിഡ് രോഗികൾക്കായി നിശ്ചയിച്ചിരിക്കുന്നത്. ഐസിയുവിൽ 618 പേരും ഓക്‌സിജൻ സഹായത്തോടെയുള്ള കിടക്കകളിൽ 739 പേരും വെന്‍റിലേറ്ററിൽ 91 പേരും ചികിത്സയിലുണ്ട്.
അതേസമയം രാജ്യത്ത് ബുധനാഴ്‌ച 1,94,720 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് 442 പേർ മരിച്ചെന്നും ചൊവ്വാഴ്‌ച റിപ്പോര്‍ട്ട് ചെയ്‌തതിനേക്കാള്‍ കേസുകളുടെ എണ്ണത്തില്‍ 15.8 ശതമാനത്തിന്‍റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.