ബെംഗളൂരു:കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിന്‍റെ (എച്ച്എഎൽ) വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. ബെംഗളൂരു ഓഫീസിലെ ജീവനക്കാർക്കാണ് സർക്കാർ ഉടമസ്ഥതയിലുള്ള എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് കമ്പനി ഏപ്രിൽ 23 മുതൽ 27 വരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 21 മുതൽ 23 വരെ രണ്ട് ദിവസത്തേക്ക് ലഖ്‌നൗ/ കാൺപൂരിലും നാസിക്കിൽ ഏപ്രിൽ 24 വരെ മൂന്നു ദിവസത്തേയ്‌ക്കും എച്ച്എഎൽ കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു.
കൊവിഡ്-19: ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് എച്ച്എഎൽ - ബെംഗളൂരു
അവധിദിനങ്ങൾ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കില്ലെന്നും എച്ച്എഎൽ വക്താവ് ഗോപാൽ സുതാർ അറിയിച്ചു
covid surge: hal declares holidays for employees
അതേസമയം അവശ്യ സേവനങ്ങളായ മെഡിക്കൽ പ്രൊവിഷനുകൾ, വെള്ളം, വൈദ്യുതി എന്നിവ തടസമില്ലാതെ തുടരുമെന്നും എച്ച്എഎൽ ബെംഗളൂരു അധികൃതർ അറിയിച്ചു. ജീവനക്കാർ കൊവിഡ് നിബന്ധനകൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കൂടാതെ കൊവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാർ മാർഗനിർദേശങ്ങൾ ശരിയായി പിന്തുടരുന്നുവെന്നും എച്ച്എഎൽ വക്താവ് ഗോപാൽ സുതാർ അറിയിച്ചു. അതേസമയം ഈ അവധിദിനങ്ങൾ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.