കേരളം

kerala

ETV Bharat / bharat

10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ - സിഐഎസ്‌സിഇ

ഇന്ന് 1,26,789 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

COVID-19: Students of classes 10  12 want board exams cancelled  ബോർഡ് പരീക്ഷകൾ  ക്യാൻസൽ ബോർഡ് എക്‌സാംസ് 2021  സിബിഎസ്ഇ  CBSE  CISCE  സിഐഎസ്‌സിഇ  Covid Students want board exams cancelled
10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ

By

Published : Apr 8, 2021, 1:16 PM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മേയ് മാസം നടത്താൻ നിശ്ചയിച്ചിരിക്കുന്ന 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ റദ്ദാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് വിദ്യാർഥികൾ. പരീക്ഷകൾ റദ്ദാക്കുക, അല്ലെങ്കിൽ ഓൺലൈനായി നടത്തുകയോ പരീക്ഷ മാറ്റി വയ്‌ക്കുകയോ ചെയ്യുക എന്നിങ്ങനെയാണ് വിദ്യാർഥികളുടെ ആവശ്യം. 'ക്യാൻസൽ ബോർഡ് എക്‌സാംസ് 2021' എന്ന ഹാഷ്‌ടാഗ് കഴിഞ്ഞ രണ്ടു ദിവസമായി ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കന്‍ററി എജ്യുക്കേഷനും (സിബിഎസ്ഇ), കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷനും (സിഐഎസ്‌സിഇ) അറിയിച്ചു.

സാധാരണ പ്രായോഗിക പരീക്ഷകൾ ജനുവരിയിലും എഴുത്തു പരീക്ഷ ജനുവരിയിൽ ആരംഭിച്ച് മാർച്ചിൽ അവസാനിക്കുകയാണ് ചെയ്യുന്നത്. എന്നാൽ കൊവിഡ് വ്യാപനം വർധിക്കുന്ന ഈ സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കണം അല്ലെങ്കിൽ മേയ്- ജൂൺ മാസത്തിലേക്ക് മാറ്റണമെന്നുമാണ് പലരും ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്. അതേ സമയം കൊവിഡ് സ്ഥിരീകരിച്ചവർക്കോ നിരീക്ഷണത്തിൽ കഴിയുന്നവർക്കോ പ്രായോഗിക പരീക്ഷകൾക്ക് എത്താൻ സാധിക്കാതിരുന്നാൽ അവർക്ക് വീണ്ടും അവസരം നൽകുമെന്ന് ബോർഡ് കഴിഞ്ഞ ആഴ്‌ച അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ബോർഡ് പരീക്ഷകൾ മാറ്റി വച്ചിരുന്നു. അതേ സമയം രാജ്യത്ത് ഇന്ന് 1,26,789 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details