കേരളം

kerala

രാജ്യം കൊവിഡിൽ വിറങ്ങലിക്കുമ്പോൾ പ്രധാനമന്ത്രി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറുന്നു: പി ചിദംബരം

By

Published : May 7, 2021, 4:58 PM IST

Updated : May 7, 2021, 7:10 PM IST

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിന് തൊട്ട് പിന്നാലെയാണ് പിചിദംബരത്തിന്‍റെ പരാമർശം വന്നത്

Chidambaram attacks modi chidambaram attacks centre Chidambaram attacks harsh vardhan മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോഗ്യമന്ത്രി ഹർഷ് വർധൻ
രാജ്യം കൊവിഡിൽ വിറങ്ങലിക്കുമ്പോൾ പ്രധാമന്ത്രി ഉത്തവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറുന്നു; പി ചിദംബരം

ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആരോഗ്യമന്ത്രി ഹർഷ് വർധനുമെതിരെ രൂക്ഷ വിമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. രാജ്യത്ത് കൊവിഡ് കേസുകൾ ദിനംപ്രതി വർദ്ധിക്കുമ്പോൾ പ്രധാനമന്ത്രിയും കേന്ദ്ര ആരോഗ്യമന്ത്രിയും സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണെന്നും ജനാതിപത്യ തത്വങ്ങളെ പരിഹസിക്കുകയാണെന്നും പി ചിദംബരം പറഞ്ഞു.

Also read: ഇന്ത്യ രാഷ്ട്രീയത്തില്‍ മുങ്ങി; നരേന്ദ്ര മോദി പരാജയമെന്ന് സോണിയ ഗാന്ധി

രാജ്യത്തെ കൊവിഡ് സാഹചര്യം മോശാവസ്ഥയിൽ നിന്ന് കൂടുതൽ മോശാവസ്ഥയിലേക്ക് പോവുകയാണ്. വാക്സിനുകളുടെ അപര്യാപ്തത രാജ്യത്ത് നിലനിൽക്കുന്ന കയ്പേറിയ സത്യമാണ്. എന്നാൽ ആ വസ്തുത കേന്ദ്ര സർക്കാർ മറച്ചുവെക്കുകയാണെന്നും ചിദബംരം ട്വീറ്റ് ചെയ്തു.

Also read: പ്രധാനമന്ത്രിയുടെ അധികാരമെല്ലാം ഉപയോഗിച്ചായാലും കൊവിഡിനെ നേരിടണം: രാഹുല്‍ ഗാന്ധി

കഴിഞ്ഞ 24 മണിക്കൂറിനിടെ 4,14,188 കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിന് തൊട്ട് പിന്നാലെയാണ് പിചിദംബരത്തിന്റെ പരാമർശം വന്നത്. പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,14,91,598 ആയി. നിലവിൽ രാജ്യത്ത് 36 ലക്ഷം പേരാണ് ചികിത്സയിൽ കഴിയുന്നത്.

Also read: കൂടുതല്‍ കൊവിഡ് വാക്സിനുകള്‍ നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

Last Updated : May 7, 2021, 7:10 PM IST

ABOUT THE AUTHOR

...view details