കേരളം

kerala

ETV Bharat / bharat

കൊവിഡ് രണ്ടാം തരംഗം; പരിശോധനകൾ തുടരുമെന്ന് മഹാരാഷ്‌ട്ര സർക്കാർ - പരിശോധനകൾ തുടരുമെന്ന് മഹാരാഷ്‌ട്ര സർക്കാർ

സംസ്ഥാനത്ത് ഇതുവരെ 17,36,329 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആകെ മരണസംഖ്യ 45,682

1
1

By

Published : Nov 13, 2020, 1:26 PM IST

മുംബൈ: ജനുവരി-ഫെബ്രുവരി മാസങ്ങളിൽ കൊവിഡ് രണ്ടാം തരംഗം ഉണ്ടാകുമെന്ന് മഹാരാഷ്‌ട്ര സർക്കാർ. സംസ്ഥാനത്തെ എല്ലാ ജില്ലാ, മുൻസിപ്പൽ, കോർപ്പറേഷൻ പരിധികളിലെ ലാബുകൾ പ്രവത്തിക്കണമെന്ന് സർക്കാർ അധികൃതരോട് നിർദേശിച്ചു. യൂറോപ്പിലെ സ്ഥിതിയനുസരിച്ച് ഇന്ത്യയിലെ രണ്ടാം തരംഗം വിശകലനം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു. ഒക്ടോബർ മുതൽ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. വൈറസിന്‍റെ രണ്ടാം തരംഗം യൂറോപ്പ് ഉൾപ്പെടെ പല രാജ്യങ്ങളിലും ബാധിച്ചു.

മഹാരാഷ്‌ട്രയിലെ ഓരോ ജില്ലയിലും മുനിസിപ്പൽ കോർപ്പറേഷൻ പരിധികളിലും പരിശോധനാ ലാബുകൾ ഉണ്ടായിരിക്കും. കൊവിഡ് രോഗികളുടെയും ശ്വാസകോശ രോഗങ്ങൾ ഉള്ളവരുടെയും ആരോഗ്യനില കണക്കിലെടുത്ത് സംസ്ഥാനത്ത് പടക്കം നിരോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 17,36,329 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 45,682 മരണങ്ങളും രേഖപ്പെടുത്തി. മാസ്‌ക് ധരിക്കുക, നിരന്തരം കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക, പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക, പുകവലി ഒഴിവാക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക എന്നിവ അണുബാധയുടെ വ്യാപനം തടയുമെന്നാണ് സർക്കാർ മുന്നറിയിപ്പ്.

ABOUT THE AUTHOR

...view details