കേരളം

kerala

ETV Bharat / bharat

പുകവലിക്കാര്‍ ശ്രദ്ധിക്കുക... കൊവിഡ് രണ്ടാം തരംഗം എളുപ്പത്തില്‍ പിടികൂടും - covid wave news

ഏഴ്‌ ദിവസത്തിനുള്ളില്‍ ശ്വാസകോശത്തിന്‍റെ 50 മുതല്‍ 70 ശതമാനത്തെ വരെ കൊവിഡ് ബാധിക്കുമെന്ന് വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കി

ശ്വാസകോശം

By

Published : Apr 22, 2021, 1:09 PM IST

ന്യൂഡല്‍ഹി;രാജ്യത്തെ കൊവിഡിന്‍റെ രണ്ടാം തരംഗം ശ്വാസകോശത്തെ ഗുരുതരമായ ബാധിക്കുമെന്ന് ആരോഗ്യ വിദഗ്‌ധരുടെ മുന്നറിയിപ്പ്. ഏഴ്‌ ദിവസത്തിനുള്ളില്‍ ശ്വാസകോശത്തിന്‍റെ 50 മുതല്‍ 70 ശതമാനത്തെ വരെ കൊവിഡ് ബാധിക്കുമെന്ന് വിദഗ്‌ധര്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ മരണ നിരക്ക് ഉയരും. ആദ്യ തരംഗത്തില്‍ ഉണ്ടായതിന്‍റെ ഇരട്ടി പ്രഹരശേഷിയാണ് ഇപ്പോഴുള്ളത്. ആദ്യ ഘട്ടത്തില്‍ 14 ദിവസം കൊണ്ടുണ്ടായ ക്ഷതം ഇപ്പോള്‍ ഏഴ്‌ ദിവസത്തില്‍ സംഭവിക്കുന്നതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

പതിവായി സിഗരറ്റ് ഉപയോഗിക്കുന്നവരുടെ ശ്വാസകോശത്തെ കൊവിഡ് വൈറസ് സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പും അധികൃതര്‍ നല്‍കി. 20 വര്‍ഷമായി ദിവസേന രണ്ട് മുതല്‍ മൂന്ന് വരെ സിഗരറ്റ് ഉപയോഗിക്കുന്നവരുടെ ശ്വാസകോശത്തെ വൈറസ് ശക്തമായി ബാധിക്കും. രണ്ട് മുതല്‍ മൂന്ന് ദിവസത്തിനുള്ളില്‍ സിഗരറ്റ് ഉപയോഗിക്കുന്നവരുടെ ശ്വാസകോശത്തെ വൈറസ് ഗുരുതരമായി ബാധിക്കും.

ABOUT THE AUTHOR

...view details