ന്യൂഡൽഹി :വർധിച്ചുവരുന്ന കൊവിഡ് കേസുകൾ കണക്കിലെടുത്ത് ഡൽഹിയിലെ പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിന് പിഴ ഇടാക്കാൻ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് തീരുമാനിച്ചതായി റിപ്പോർട്ട്. മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കാനും കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ 500 രൂപ പിഴ ചുമത്താനും തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.
നിലവിലുള്ള കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ഡിഡിഎംഎ ബുധനാഴ്‌ച യോഗം ചേർന്നിരുന്നു. സ്‌കൂളുകൾ തുറന്നിരിക്കുന്നത് തുടരാനാണ് തീരുമാനം. കൂടാതെ കൊവിഡ് പരിശോധനകൾ വേഗത്തിലാക്കാൻ ഡിഡിഎംഎ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.