ബെംഗളൂരു:കൊവിഡ് വകഭേദം ഒമിക്രോൺ ലോക രാജ്യങ്ങളില്‍ പടരുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ പരിശോധന നിർബന്ധമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന്‍റേതാണ് തീരുമാനം.
Intensifies Corona screening of international passengersസംസ്ഥാനത്തെത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കും. ദക്ഷിണാഫ്രിക്കയിൽ നിന്ന് ബെംഗളൂരുവിലെത്തിയ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ നടപടികൾ.
ഒമിക്രോണ്‍ വകഭേദം ബാധിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയാൻ ഇവരുടെ സാമ്പിളുകൾ വിദഗ്‌ധ പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ടെന്ന് ബെംഗളൂരു റൂറൽ ഡെപ്യൂട്ടി കമ്മിഷണര്‍ കെ ശ്രീനിവാസ് പറഞ്ഞു.