കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും - പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

മിക്രോൺ വ്യാപനത്തിൽ അതീവ ശ്രദ്ധ വേണമെന്നും ജില്ലാതലത്തിൽ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഞായറാഴ്‌ച ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

prime minister will call meeting of chief ministers  covid rising in india  meeting of chief ministers to discuss covid measures  പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും  കൊവിഡ് വ്യാപനം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുടെ യോഗം
കൊവിഡ് വ്യാപനം: പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും

By

Published : Jan 9, 2022, 9:21 PM IST

ന്യൂഡൽഹി: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യങ്ങളും പൊതുജനാരോഗ്യവും ചർച്ച ചെയ്യാനാണ് യോഗം വിളിക്കുക. ഒമിക്രോൺ വ്യാപനത്തിൽ അതീവ ശ്രദ്ധ വേണമെന്നും ജില്ലാതലത്തിൽ ആവശ്യമായ ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ഞായറാഴ്‌ച ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി നിർദേശം നൽകിയത്. ജനുവരി മൂന്നിന് രാജ്യത്ത് 15നും 18നും ഇടയിൽ പ്രായമുള്ളവർക്ക് വാക്‌സിനേഷൻ ആരംഭിച്ചിരുന്നു. എന്നാൽ ഏഴ് ദിവസം പിന്നിടുമ്പോൾ തന്നെ രാജ്യത്തെ 15നും 18നും ഇടയിൽ പ്രായമുള്ള 31 ശതമാനം പേർക്കും ഒന്നാം ഡോസ് വാക്‌സിൻ നൽകിയതായും കൗമാര പ്രായക്കാർക്കുള്ള വാക്‌സിനേഷൻ ഡ്രൈവ് ത്വരിതപ്പെടുത്തണമെന്നും യോഗത്തിൽ പ്രധാനമന്ത്രി അഭ്യർഥിച്ചു.

ഉയർന്ന രീതിയിൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ക്ലസ്റ്ററുകളിൽ തീവ്ര നിയന്ത്രണവും നിരീക്ഷണവും ഏർപ്പെടുത്തണമെന്നും ഉയർന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകാനും പ്രധാനമന്ത്രി നിർദേശിച്ചു.

കൊവിഡ് കേസുകൾ കൈകാര്യം ചെയ്യുന്നതിനിടെ കൊവിഡ് ഇതര ആരോഗ്യ സേവനങ്ങളുടെ തുടർച്ച ഉറപ്പാക്കണമെന്നും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ആരോഗ്യ സംബന്ധിയായ മാർഗനിർദേശങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ടെലിമെഡിസിൻ പ്രയോജനപ്പെടുത്തണമെന്നും മോദി നിർദേശം നൽകി.

അടിയന്തര കൊവിഡ് പ്രതികരണ പാക്കേജിന് കീഴിൽ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ, ടെസ്റ്റിങ് കപ്പാസിറ്റി, ഓക്‌സിജൻ, ഐസിയു കിടക്കകളുടെ ലഭ്യത, കൊവിഡ് അവശ്യ മരുന്നുകളുടെ സ്റ്റോക്ക് എന്നിവ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങൾക്ക് പിന്തുണ നൽകിയതായി യോഗത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Also Read: ബൂസ്റ്റർ ഡോസിന് കോവാക്‌സിൻ സുരക്ഷിതമെന്ന് ഐസിഎംആർ

For All Latest Updates

ABOUT THE AUTHOR

...view details