കേരളം

kerala

ETV Bharat / bharat

ടിഎംസി സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു

കാജൽ സിൻഹയുടെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി

candidate dies of covid  tmc candidate covid  kajal sinha tmc  സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു  തൃണമൂൽ സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു  തൃണമൂൽ സ്ഥാനാർഥി കാജൽ സിൻഹ  കാജൽ സിൻഹ ടിഎംസി
ടിഎംസി സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു

By

Published : Apr 25, 2021, 1:06 PM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി കൊവിഡ് ബാധിച്ച് മരിച്ചു. ഖർദ നിയമസഭ മണ്ഡലം സ്ഥാനാർഥി കാജൽ സിൻഹയാണ് (59) മരിച്ചത്. രണ്ട് ദിവസം മുൻപാണ് സിൻഹയെ കൊവിഡ് സ്ഥിരീകരിച്ച് ബെലിയഘട്ട ഐഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്‍റെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം രേഖപ്പെടുത്തി.

ഏപ്രിൽ 22നായിരുന്നു ഖർദ നിയമസഭ മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. ഈ മാസം ആദ്യം ജംഗിപൂർ മണ്ഡലത്തിൽ നിന്നുള്ള റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി (ആർ‌എസ്‌പി) സ്ഥാനാർഥി പ്രദീപ് കുമാർ നന്ദിയും സാംസർഗഞ്ച് നിയോജകമണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് നോമിനി റെസോൾ ഹക്കും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ABOUT THE AUTHOR

...view details