ഭുവനേശ്വര്‍:കൊവിഡ് സ്ഥിരീകരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷം രാജ്യസഭ എംപി രഘുനാഥ് മോഹൻപത്ര ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ അന്തരിച്ചു. പത്മഭൂഷൺ അവാർഡ് ജേതാവായ മോഹൻപത്രയെ ഏപ്രിൽ 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 78 വയസായിരുന്നു. ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് എയിംസ് ഭുവനേശ്വർ ഡയറക്ടർ ഡോ ഗീതാഞ്ജലി ബാറ്റ്മാനബാനെ പറഞ്ഞു.
രാജ്യസഭ എംപി രഘുനാഥ് മോഹൻപത്ര കൊവിഡ് ബാധിച്ച് മരിച്ചു - രാജ്യസഭാ എംപി
മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ മോഹൻപത്രയുടെ നിര്യാണത്തിൽ അനുശോചിച്ചു.
രാജ്യസഭ എംപി രഘുനാഥ് മോഹൻപത്ര കൊവിഡ് ബാധിച്ച് അന്തരിച്ചു
Also Read:ഉത്തര്‍പ്രദേശില്‍ മെയ് 17 വരെ കൊവിഡ് കര്‍ഫ്യൂ നീട്ടി
മുഖ്യമന്ത്രി നവീൻ പട്നായിക്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ തുടങ്ങിയവർ മോഹൻപത്രയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കലാ-പൈതൃക മേഖലയിൽ മോഹൻപത്ര ഒഡീഷയ്ക്ക് നൽകിയ സമഗ്ര സംഭാവനകള്‍ എന്നും ഓര്‍ക്കപ്പെടുമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക് ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്‍റെ കുടുംബത്തോട് തന്‍റെ അഗാധമായ ദുഖം അറിയിക്കുന്നു. മോഹന്‍പത്രയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.