അമരാവതി:കൊവിഡ് വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിനെ ലൈംഗികമായി ആക്രമിച്ചതിന് രോഗിയുടെ മകൻ അറസ്റ്റിൽ. പ്രകാശം ജില്ലയിലെ ഓംഗോളില്‍ സ്ഥിതി ചെയ്യുന്ന റിംസ് ആശുപത്രിയിലാണ് സംഭവം. സബ് ഇൻസ്പെക്ടർ റാഫിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഓഗസ്റ്റ് ഒന്നിന് രാത്രി എട്ടു മണിക്കാണ് അതിക്രമം നടന്നത്. നഴ്‌സ്, ഡ്യൂട്ടി കഴിഞ്ഞ് പോകാനൊരുങ്ങുന്ന സമയത്ത് പ്രതി അമ്മയുടെ ഫേസ് മാസ്‌ക് മുഖത്തുനിന്നും മാറിയെന്ന് ആരോപിച്ച് ശബ്‌ദമുണ്ടാക്കി. തുടര്‍ന്ന് യുവാവും നഴ്‌സും തമ്മില്‍ വാക്കേറ്റമുണ്ടായി.