ഡെറാഡൂൺ :ആശുപത്രിയിൽ വെള്ളം ലഭിക്കാതെ കൊവിഡ് രോഗി മരിച്ചു. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലുള്ള സുശീല തിവാരി ആശുപത്രിയിലാണ് സംഭവം. കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഹൽദ്വാനി സ്വദേശിയായ മുപ്പതുകാരി. മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് യുവതിയെടുത്ത വീഡിയോ വൈറലായതോടെയാണ് ആശുപത്രിയിലെ ദുരവസ്ഥ പുറംലോകമറിയുന്നത്.
ആശുപത്രിയിൽ വെള്ളം ലഭിക്കാതെ കൊവിഡ് രോഗി മരിച്ചു - സുശീല തിവാരി ആശുപത്രി
മരിക്കുന്നതിന് നിമിഷങ്ങൾക്ക് മുൻപ് യുവതിയെടുത്ത വീഡിയോ വൈറലായതോടെയാണ് ആശുപത്രിയിലെ ദുരവസ്ഥ പുറംലോകമറിയുന്നത്
''ഞാൻ സുശീല തിവാരി ആശുപത്രിയിൽ ചികിത്സയിലാണെന്നും കഴിഞ്ഞ രാത്രി മുതൽ ഒരു തുള്ളി വെള്ളം ലഭിച്ചില്ലെന്നും എന്നെപ്പോലെ നിരവധിപേർ ആശുപത്രിയിൽ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ടെന്നും അവർക്ക് എത്രയും വേഗം വെള്ളം എത്തിച്ച് നൽകണമെന്നുമാണ്'' യുവതി വീഡിയോയിലൂടെ പറയുന്നത്.
സംഭവത്തെത്തുടർന്ന് ആശുപത്രിക്ക് നേരെ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. നിരവധി പേരാണ് വീഡിയോ കണ്ടതിന് ശേഷം വെള്ളവുമായി ആശുപത്രിയിലേക്ക് എത്തുന്നത്. അതേസമയം ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്‌ച്ചയില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളാലാണ് യുവതി മരിച്ചതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.