മുംബൈ: മറ്റൊരാൾക്കായി ആശുപത്രി കിടക്ക വിട്ടുകൊടുത്ത കൊവിഡ് രോഗി മരിച്ചു. നാഗ്‌പൂരിലെ ഇന്ദിരാഗാന്ധി മുനിസിപാലിറ്റി ആശുപത്രിയിലാണ് സംഭവം. നാരായണ റാവു ദാബദ്‌കർ(85) ആണ് മരിച്ചത്. തനിക്ക് കിട്ടിയ ഐസിയു ബെഡ് മറ്റൊരു ചെറുപ്പക്കാരന് നൽകി ഇയാൾ സ്വയം ജീവൻ ത്യജിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ് നാരായണറാവു കൊവിഡ് ബാധിതനാവുന്നത്. വീട്ടിൽ ഐസൊലേഷനിലായിരുന്ന അദ്ദേഹത്തെ സ്ഥിതി വഷളായതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മറ്റൊരാൾക്കായി ആശുപത്രി കിടക്ക വിട്ടുകൊടുത്ത കൊവിഡ് രോഗി മരിച്ചു
നാഗ്‌പൂരിലെ ഇന്ദിരാഗാന്ധി മുനിസിപാലിറ്റി ആശുപത്രിയിലാണ് സംഭവം. നാരായണറാവു ദാബദ്‌കർ(85) ആണ് മരിച്ചത്. തനിക്ക് കിട്ടിയ ഐസിയു ബെഡ് മറ്റൊരു ചെറുപ്പക്കാരന് നൽകി ഇയാൾ സ്വയം ജീവൻ ത്യജിക്കുകയായിരുന്നു.
ഐസിയു കിടയ്‌ക്കക്കായി കാത്തിരുക്കുമ്പോളാണ് ഒരു യുവതി തന്‍റെ ഭർത്താവിന് ആശുപത്രിയിൽ പ്രവേശനം നൽകണമെന്ന് അപേക്ഷിച്ച് കരയുന്നത് നാരായണ റാവുന്‍റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തനിക്ക് അനുവദിച്ച കിടക്ക അദ്ദേഹം യുവതിയുടെ ഭർത്താവിന് വിട്ടുനൽകുകയായിരുന്നു. ആദ്യം ഡോക്‌ടർമാർ നാരായണ റാവുന്‍റെ ആവശ്യം നിരസിച്ചു. തുടർന്ന് അദ്ദേഹം കിടക്ക വിട്ടുനൽകാൻ സന്നദ്ധത അറിയിച്ച് ഡോക്‌ടർമാർക്ക് കത്ത് എഴുതി നൽകുകയായിരുന്നു. "എന്‍റെ ജീവിതം പൂർണമാണ്. അതിനാൽ എനിക്ക് ലഭിച്ച കിടക്ക മറ്റൊരാൾക്ക് നൽകുന്നു” എന്നായിരുന്നു കത്തിലെ വരികൾ. ആശുപത്രിയിൽ നിന്ന് തിരികെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അദ്ദേഹം മരിച്ചത് .
Also Read:ഗോവയിൽ നാളെ മുതൽ ലോക്ക് ഡൗൺ; ആവശ്യ സേവനങ്ങൾക്ക് ഇളവ്