ഹൈദരാബാദ്: കൊവിഡ് കേസുകൾ കുത്തനെ ഉയരുമ്പോഴും പാഠം പഠിക്കാതെ രാഷ്‌ട്രീയ പാർട്ടികൾ. തെലങ്കാന ബിജെപി പ്രസിഡന്‍റ് ബന്ദി സഞ്ജയ് കഴിഞ്ഞ ദിവസം വാറങ്കലിൽ പങ്കെടുത്ത റോഡ്ഷോ കൊവിഡ് നിയന്ത്രണങ്ങൾ എല്ലാം കാറ്റിൽ പറത്തുന്ന ഒന്നായിരുന്നു. ഗ്രേറ്റർ വാറങ്കൽ മുനിസിപ്പൽ കോർപ്പറേഷൻ (ജിഡബ്ല്യുഎംസി) തെരഞ്ഞെടുപ്പിനായുള്ള പ്രചാരണത്തിനിടെയായിരുന്നു വ്യാപകമായ കൊവിഡ് മാനദണ്ഡ ലംഘനം.
കൊവിഡ് മാനദണ്ഡം കാറ്റിൽ പറത്തി തെലങ്കാന ബിജെപി പ്രസിഡന്‍റിന്‍റെ റോഡ് ഷോ - തെലങ്കാന ബിജെപി പ്രസിഡന്‍റ്
തെലങ്കാനയിൽ നിലവിൽ 69,221 സജീവ കേസുകളാണുള്ളത്
കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി തെലങ്കാന ബിജെപി പ്രസിഡന്‍റിന്‍റെ റോഡ് ഷോ
തെലങ്കാന ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് റോഡ് ഷോയിൽ നിന്നുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തിരുന്നു. എന്നാൽ, വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു.
കഴിഞ്ഞ ദിവസം തെലങ്കാനയിൽ 10,122 പുതിയ കൊവിഡ് കേസുകളും 52 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാന സർക്കാരിന്‍റെ കണക്കുകൾ പ്രകാരം വാറങ്കൽ അർബൻ മാത്രം ഇന്നലെ 653 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ 69,221 സജീവ കേസുകളാണുള്ളത്.