കേരളം

kerala

ETV Bharat / bharat

മതനേതാവിന്‍റെ ശവസംസ്കാര ചടങ്ങ്; കൊവിഡ് മാനദണ്ഡം ലംഘിച്ചവർക്കെതിരെ കേസ് - ഉത്തർപ്രദേശ് സർക്കാർ

മതനേതാവ് അബ്ദുൽ ഹമീദ് മുഹമ്മദ് സലിമുൽ ഖാദ്രിയുടെ ശവസംസ്കാരചടങ്ങിലാണ് കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തികൊണ്ടുള്ള ജനങ്ങളുടെ നടപടി.

Update: 11 COVID-19 Patients Died in Tirupati  Due to Shortage of Oxygen  COVID norms flouted  Cleric's funeral in Badaun  COVID norms flouted in Badaun  UP Cleric's funeral in Badaun  മതനേതാവിന്‍റെ ശവസംസ്കാര ചടങ്ങ്; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ കേസ്  ഉത്തർപ്രദേശ് സർക്കാർ  കൊവിഡ്
മതനേതാവിന്‍റെ ശവസംസ്കാര ചടങ്ങ്; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ കേസ്

By

Published : May 11, 2021, 11:35 AM IST

ലക്നൗ: മതനേതാവിന്‍റെ ശവസംസ്കാര ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചവർക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ബഡൗണിലാണ് സംഭവം. അബ്ദുൽ ഹമീദ് മുഹമ്മദ് സലിമുൽ ഖാദ്രിയുടെ ശവസംസ്കാര ചടങ്ങിലാണ് കൊവിഡ് മാനദണ്ഡങ്ങൾ നിഷേധിച്ച് ജനങ്ങൾ പള്ളിയിൽ തടിച്ചുകൂടിയത്.

രോഗ വ്യാപനത്തെതുടർന്ന് യുപി സർക്കാർ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആയി ചുരുക്കിയിരുന്നു. ഐപിസി വകുപ്പ് 188 പ്രകാരം പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി സീനിയർ പൊലീസ് സൂപ്രണ്ട് സങ്കൽപ് ശർമ പറഞ്ഞു. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details