ന്യൂഡൽഹി: ചൈനയിൽ പടരുന്ന കൊവിഡ് വകഭേദം ബിഎഫ് 7 ഇന്ത്യയിൽ സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തും. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വെർച്വലായാണ് ചർച്ച നടക്കുക.
കൊവിഡ്: സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം - health ministers virtual meeting
ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വെർച്വൽ മീറ്റിങ് നടക്കും. ചൈനയിൽ പടരുന്ന കൊവിഡ് വകഭേദം ബിഎഫ് 7 ഇന്ത്യയിൽ സ്ഥിരീകരിച്ചത് കണക്കിലെടുത്താണ് ചർച്ച നടത്തുന്നത്.
നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി അറിയിച്ചു. നിരീക്ഷണം ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് യോഗത്തിൽ ചർച്ച ചെയ്‌തു. രാജ്യത്തെ കൊവിഡ് 19 സാഹചര്യം, ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെയും ലോജിസ്റ്റിക്‌സിന്‍റെയും തയാറെടുപ്പ്, രാജ്യത്തെ വാക്‌സിനേഷൻ കാമ്പയിനിന്‍റെ അവസ്ഥ എന്നിവയും പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തി.
Also read:പുതിയ കൊവിഡ് വകഭേദം; സംസ്ഥാനത്ത് കൂടുതല്‍ പരിശോധന, മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ്