ന്യൂഡല്‍ഹി: ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ പങ്കെടുക്കുക വീഡിയോ കോണ്‍ഫറിന്‍സിംഗ് വഴി. വെര്‍ച്വലായി എത്തി മോദി വോട്ടര്‍മാരെ അഭിസംബോധ ചെയ്യും. രാജ്യത്തെ കൊവിഡ് രണ്ടാം തരംഗത്തിന്‍റെ ഭാഗമായുള്ള ഉന്നതതല യോഗം നടക്കുന്നതിനാലാണ് നേരിട്ട് എത്താതിരിക്കുന്നതെന്ന് മോദി ട്വീറ്റ് ചെയ്‌തു. വൈകീട്ട് അഞ്ചിനാണ് യോഗം.
ബംഗാള്‍ തെരഞ്ഞെടുപ്പ് : നാളെ മോദിയെത്തുക വെര്‍ച്വലായി - bengal visit of modi news
കൊവിഡ് ഉന്നതതല യോഗം നടക്കുന്നതിനാലാണ് നാളത്തെ പ്രചാരണത്തില്‍ വെര്‍ച്വലായി പങ്കെടുക്കാന്‍ തീരുമാനിച്ചതെന്ന് നരേന്ദ്ര മോദി.
മോദി
ബംഗാളിലെ നാല് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ നേരിട്ട് പങ്കെടുക്കാനുള്ള തീരുമാനത്തില്‍ നിന്നാണ് മോദി പിന്‍മാറിയത്. ഏഴാം ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രചാരണം. കൊവിഡ് പശ്ചാത്തലത്തിലും ബംഗാളില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലികള്‍ തുടര്‍ന്നത് നേരത്തെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 500 ആയി ബിജെപി സംസ്ഥാന കമ്മിറ്റി നിജപ്പെടുത്തിയിട്ടുണ്ട്.