കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; ബംഗളൂരുവില്‍ ആശങ്ക ഉയരുന്നു - covid inflation news

കൊവിഡ് വ്യാപനം രൂക്ഷമായ കേരളത്തെയും കര്‍ണാടകയെയും മഹാരാഷ്‌ട്രയെയും കേന്ദ്രം ചുവന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബംഗളൂരിവിലെ കൊവിഡ് വാര്‍ത്ത  കൊവിഡ് കണക്ക് വാര്‍ത്ത  കൊവിഡ് വ്യാപനം വാര്‍ത്ത  covid in bangaluru news  covid inflation news  covid taly news
ബംഗളൂരിവിലെ കൊവിഡ് വാര്‍ത്ത കൊവിഡ് കണക്ക് വാര്‍ത്ത കൊവിഡ് വ്യാപനം വാര്‍ത്ത covid in bangaluru news covid inflation news covid taly news

By

Published : Apr 22, 2021, 7:15 PM IST

ബംഗളൂരു:ബംഗളൂരു നഗരത്തില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷം. നഗരങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ബംഗളൂരു ഒന്നാമതായി. ബംഗളൂരു നഗരത്തില്‍ 1.24 ലക്ഷം കൊവിഡ് രോഗികളാണ് ഉള്ളത്. 1,24,894 രോഗികള്‍ ആശുപത്രികളിലും വീടുകളിലും കൊവിഡ് സെന്‍ററുകളിലുമായി കഴിയുകയാണ്. നിരവധി മലയാളികളുള്ള നഗരത്തിലെ കൊവിഡ് വ്യാപനം വലിയ ആശങ്കയാണുണ്ടാക്കുന്നത്. ബുധനാഴ്‌ച വരെ ഡല്‍ഹിയിലായിരുന്നു ഏറ്റവും കൂടുതല്‍ രോഗികള്‍ ഉണ്ടായിരുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ നിരക്ക് പരിഗണിക്കുമ്പോള്‍ ഒരാഴ്‌ച്ചക്കിടെ വലിയ വര്‍ദ്ധനവാണ് ബംഗളൂരുവില്‍ ഉണ്ടായിരിക്കുന്നത്. ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്ന 12,000 പേരില്‍ 250 പേര്‍ ഐസിയുവിലാണ്. ആശുപത്രികളില്‍ ഉള്‍പ്പെടെ പരിമിതമായ സൗകര്യം മാത്രമാണ് ബാക്കിയുള്ളത്. 1.21 ലക്ഷം രോഗികളുള്ള പൂനയാണ് നിലവില്‍ രണ്ടാം സ്ഥാനത്തുള്ള നഗരം.

കേന്ദ്ര സര്‍ക്കാരിന്‍റെ കണക്ക് പ്രകാരം കേരളവും കര്‍ണാടകയും മഹാരാഷ്‌ട്രയും ഗുരുതര സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. മൂന്ന് സംസ്ഥാനങ്ങളെയും കേന്ദ്രം ചുവന്ന പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനം കൊവിഡ് രോഗികള്‍ രോഗമുക്തര്‍ മരണം
മഹാരാഷ്‌ട്ര 4027827 3268449 61911
കേരളം 1295059 1154102 5000
കര്‍ണാടക 1222202 1032233 13762

ABOUT THE AUTHOR

...view details