കേരളം

kerala

ETV Bharat / bharat

കൊവിഡ് വ്യാപനം; വിദേശ യാത്രകള്‍ അനിശ്ചിതത്വത്തിലായി പ്രധാനമന്ത്രി - Portugal

ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി വെർച്വലായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

PM Modi unlikely to visit Portugal  France next month  may join EU summit virtually  കൊവിഡ് വ്യാപനം  പ്രധാനമന്ത്രി  പ്രധാനമന്ത്രി വിദേശ സന്ദർശനം  പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം  ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടി  PM Modi Portugal, France visit  PM Modi  Portugal  France
കൊവിഡ് വ്യാപനം; പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനം അനിശ്ചിതത്തിൽ

By

Published : Apr 20, 2021, 10:10 AM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോർച്ചുഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനം അനിശ്ചിതത്വത്തിലായി. പ്രധാനമന്ത്രിയുടെ വിദേശ സന്ദർശനത്തെ കുറിച്ച് ഇതുവരെ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അതേ സമയം രാജ്യത്തെ കൊവിഡിന്‍റെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. ലോകമെങ്ങും കൊവിഡ് രണ്ടാം തരംഗം പടർന്നു പിടിക്കുമ്പോൾ മെയ് എട്ടിന് പോർച്ചുഗലിൽ വച്ച് നടത്താൻ തീരുമാനിച്ച ഇന്ത്യ-യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി വെർച്വലായി പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചകളും അനിശ്ചിത്വത്തിലാണ്.

ABOUT THE AUTHOR

...view details