അഗർത്തല: വടക്കുകിഴക്ക് സംസ്ഥാനമായ ത്രിപുരയിൽ ഡെൽറ്റ പ്ലസ് വേരിയന്റിന്‍റെ സാനിധ്യം സ്ഥിരീകരിച്ചതായി റിപ്പോർട്ട്. രാജ്യത്ത് ഡെൽറ്റ പ്ലസ് വൈറസുകൾ പല സ്ഥലങ്ങളിലായി റിപ്പോർട്ട് ചെയ്തെങ്കിലും ഇതാദ്യമായാണ് വടക്ക് കിഴക്കൻ സംസ്ഥാനത്ത് ഇവ സ്ഥിരീകരിക്കുന്നത്. ഇതിന് മുമ്പ് മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, മിസോറാം എന്നിവിടങ്ങളിൽ ഡെൽറ്റ വേരിയെന്‍റുളുടെ സാനിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ആകെ സാമ്പിളുകൾ പരിശോധിച്ചതിൽ 138 ഡെൽറ്റ പ്ലസ് വേരിയെന്‍റ് കേസുകളും 10 ഡെൽറ്റ വേരിയെന്‍റ് കേസുകളും, മൂന്ന് യുകെ വേരിയന്‍റ് കേസുകളുമാണ് സ്ഥിരീകരിച്ചത്. ത്രിപുരയിലെ എട്ട് ജില്ലകളിലായാണ് കൊവിഡ് 19ന്‍റെ അതിതീവ്ര വ്യാപനശേഷിയുള്ള ഡെൽറ്റ പ്ലസ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.