കേരളം

kerala

ETV Bharat / bharat

പശ്ചിമ ബംഗാളില്‍ 15,000 കടന്ന് കൊവിഡ് മരണം - കൊല്‍ക്കത്ത കൊവിഡ് നിരക്ക് വാര്‍ത്ത

നോര്‍ത്ത് പര്‍ഗാനയിലും കൊല്‍ക്കത്തയിലുമാണ് കൊവിഡ് നിരക്കും മരണ നിരക്കും കൂടുതല്‍.

bengal covid death count crosses 15,000 news  bengal covid latest news  bengal covid death latest news  covid death rises in bengal news  kolkata covid cases news  north pargana covid news  covdi cases in bengal news  ബംഗാള്‍ കൊവിഡ് മരണം വാര്‍ത്ത  ബംഗാള്‍ കൊവിഡ് മരണം ഉയരുന്നു വാര്‍ത്ത  ബംഗാളിലെ കൊവിഡ് മരണം 15,000 കടന്നു  നോര്‍ത്ത് പര്‍ഗാന കൊവിഡ് വാര്‍ത്ത  കൊല്‍ക്കത്ത കൊവിഡ് നിരക്ക് വാര്‍ത്ത  ബംഗാളില്‍ മരണ നിരക്ക് ഉയരുന്നു വാര്‍ത്ത
പശ്ചിമ ബംഗാളില്‍ കൊവിഡ് മരണം 15,000 കടന്നു

By

Published : May 29, 2021, 7:48 AM IST

കൊല്‍ക്കത്ത: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചിമ ബംഗാളില്‍ ആശങ്കയായി മരണനിരക്ക്. 145 പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ സംസ്ഥാനത്തെ മരണസംഖ്യ 15,000 കടന്നു. ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം 15,120 പേര്‍ക്കാണ് ഇതുവരെ കൊവിഡ് മൂലം ജീവന്‍ നഷ്‌ടമായത്. കൊവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യുന്നത് നോര്‍ത്ത് 24 പര്‍ഗാനയിലും കൊല്‍ക്കത്തയിലുമാണ്. നോർത്ത് 24 പർഗാനയില്‍ 42 പേരും കൊൽക്കത്തയിൽ 36 പേരുമാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചത്.

Also read: പശ്ചിമ ബംഗാളിൽ കൊവിഡ് നിയന്ത്രണങ്ങള്‍ ജൂൺ 15 വരെ നീട്ടി

മരണനിരക്ക് ഉയരുകയാണെങ്കിലും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ 12,193 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് നിരക്ക് 13,43,442 ആയി ഉയർന്നു. നോർത്ത് 24 പർഗാനയില്‍ 2,525 കൊവിഡ് കേസുകളും കൊൽക്കത്തയിൽ 1,857 കൊവിഡ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 19,396 പേര്‍ രോഗമുക്തരായതോടെ സംസ്ഥാനത്തെ രോഗമുക്തിനിരക്ക് 90.70 ശതമാനമായി. ചികിത്സയിലുള്ളവരുടെ എണ്ണം 1,09,806 ആയി കുറഞ്ഞു. രോഗം ഭേദമായവരുടെ എണ്ണം 12,18,516 ആണ്. അതേ സമയം, പശ്ചിമ ബംഗാളിൽ 2,51,642 പേർ വാക്‌സിനേഷന് വിധേയരായതായി ആരോഗ്യവകുപ്പ് അറിയിച്ചു.

Also read: യാസ് ചുഴലിക്കാറ്റ്: പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് മമത

ABOUT THE AUTHOR

...view details