ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകന്‍റെ കുടുംബത്തിന് ധനസഹായവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ.
ഡൽഹി ഗവൺമെന്‍റ് സ്‌കൂളിലെ അധ്യാപകനായ നിതിൻ തൻവാറിന്‍റെ കുടുംബത്തിന് ഒരു കോടി രൂപയാണ് മുഖ്യമന്ത്രി നൽകിയത്. ആവശ്യമായ എന്ത് സഹായവും ചെയ്‌തു തരാമെന്ന് കുടുംബാഗങ്ങളെ അറിയിക്കുകയും ചെയ്‌തു. തുടർന്ന് അദ്ദേഹം നിതിൻ തൻവാറിന്‍റെ നിസവാർഥ സേവനത്തെ കുറിച്ച് പ്രശംസിക്കുകയും ചെയ്‌തു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാതലത്തിൽ ഡൽഹി ഗവൺമെന്‍റ് സ്‌കൂളിലെ അധ്യാപകനായ നിതിൻ തൻവാർ അദ്ദേഹം നിരവധി ചുമതലകൾ ഏറ്റെടുത്തതായും അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കി.