ന്യൂഡൽഹി :തലസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2000ത്തിൽ താഴെയായി. 24 മണിക്കൂറിനിടെ 1,649 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർച്ച് 30ന് ശേഷമുള്ള ഏറ്റവും താഴ്ന്ന പ്രതിദിന നിരക്കാണിത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 2.42 ശതമാനമായി കുറഞ്ഞു. അതേസമയം ഞയാറാഴ്‌ച മാത്രം റിപ്പോർട്ട് ചെയ്‌ത മരണസംഖ്യ 189 ആണ്. തുടർച്ചയായ രണ്ടാം ദിവസമാണ് മരണസംഖ്യ 200ൽ താഴെ രേഖപ്പെടുത്തുന്നത്. ഇതോടെ ആകെ മരണസംഖ്യ 23,202 ആയി. തലസ്ഥാനത്തെ ലോക്ക്‌ഡൗൺ ഒരാഴ്‌ചത്തേക്ക് നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തേ അറിയിച്ചിരുന്നു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ് തുടരുമെങ്കിൽ 31ന് ശേഷം ഘട്ടം ഘട്ടമായി അൺലോക്ക് പ്രക്രിയകൾ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 2,000ത്തിൽ താഴെ ; പോസിറ്റിവിറ്റി 2.42% - Delhi Covid
24 മണിക്കൂറിനിടെ 1,649 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Also Read:ഡൽഹിയിൽ ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി
ഡൽഹിയിൽ ശനിയാഴ്‌ച 2,260 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. യഥാക്രമം വെള്ളി- 3,009, വ്യാഴം- 3,231, ബുധൻ- 3,846 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട് ചെയ്‌തു. പോസിറ്റിവിറ്റി നിരക്ക് ബുധനാഴ്‌ച 5.8 ശതമാനവും വ്യാഴാഴ്‌ച 5.5 ശതമാനവും വെള്ളിയാഴ്‌ച 4.76 ശതമാനവും ശനിയാഴ്‌ച 3.6 ശതമാനവുമായിരുന്നു. കൂടാതെ മരണനിരക്ക് ബുധൻ- 235, വ്യാഴം- 232, വെള്ളി- 252, ശനി- 182 എന്നിങ്ങനെ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 46,745 ആർടിപിസിആർ പരിശോധന ഉൾപ്പെടെ 68,043 സാമ്പിളുകളാണ് പരിശോധിച്ചത്. തലസ്ഥാനത്തെ ഇതുവരെയുള്ള ആകെ കൊവിഡ് രോഗികളുടെ എണ്ണം 27,610 ആയി. അതേസമയം 13.6 ലക്ഷത്തിലധികം പേർ കൊവിഡ് മുക്തരായി ആശുപത്രി വിട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.