ന്യൂഡൽഹി :രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 24 മണിക്കൂറിൽ 92,596 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,90,89,069 ആയി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 12,31,415 ആണ്.
ALSO READ:വീണ്ടും ഉയർന്ന് ഇന്ധനവില; ജൂൺ 11 ന് കോൺഗ്രസിന്‍റെ പ്രതിഷേധം
കുറച്ച് ദിവസങ്ങളായി ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകൾ മൂന്ന് ലക്ഷത്തിന് താഴെയാണ്. കഴിഞ്ഞ 61 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്‌തത്. 1,62,664 പേർ കൂടി രോഗമുക്തരായതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,75,04,126 ആയി.
24 മണിക്കൂറിൽ 2219 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,53,528 ആയി. ഇതുവരെ 23,90,58,360 പേർ കൊവിഡ് വാക്‌സിനേഷൻ സ്വീകരിച്ചുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.