ന്യൂഡൽഹി: കൊവിഡിനെതിരെ ആവശ്യമായ മുന്‍കരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബർ-നവംബർ കാലയളവിൽ മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് പഠനം. കേന്ദ്ര സർക്കാർ രൂപീകരിച്ച സൂത്ര മോഡൽ പാനലിന്‍റേതാണ് നിഗമനം. കൊവിഡ് വ്യാപനം ഗണിതശാസ്ത്രത്തിന്‍റെ സഹായത്തോടെ പഠിക്കുന്ന വിദഗ്ദ പാനലാണ് സൂത്ര.
പ്രത്യേക പാനൽ
മനീന്ദ്ര അഗർവാൾ (ഐഐടി കാൺപൂർ), എം വിദ്യാസാഗർ (ഐഐടി ഹൈദരാബാദ്), ലഫ്റ്റ്നന്‍റ് ജനറൽ മാധുരി കനിത്കർ ( മെഡിക്കൽ ഡെപ്യൂട്ടി ചീഫ്) എന്നിവരാണ് പാനൽ അംഗങ്ങൾ. പ്രതിരോധശേഷി നഷ്ടപ്പെടുക, വാക്സിനേഷന്‍റെ അനന്തര ഫലങ്ങൾ, ജനിതക മാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം എന്നിവയാണ് മൂന്നാം തരംഗത്തിൽ ഭീഷണി ഉയർത്തിയേക്കാവുന്ന ഘടകങ്ങളെന്ന് അഗർവാൾ പറയുന്നു. വിശദമായ റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കും.