ന്യൂഡൽഹി : കൊവിഡ് മരണം സംഭവിച്ച മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതും കൊവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്‌ടപരിഹാരം നൽകുന്നതും സംബന്ധിച്ച ഹർജിയിൽ സുപ്രീം കോടതി ഒക്ടോബർ 4ന് വിധി പറയും.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് 50,000 രൂപ വീതം നൽകണമെന്ന് കേന്ദ്ര സർക്കാർ ബുധനാഴ്ച സുപ്രീംകോടതിയെ അറിയിച്ചിരുന്നു.
സർട്ടിഫിക്കറ്റിൽ മരണ കാരണം വ്യക്തമാക്കാത്തത് സംബന്ധിച്ച പരാതികൾ അഡീഷണൽ ജില്ല കലക്ടർ, ചീഫ് മെഡിക്കൽ ഓഫിസർ, അഡീഷണൽ സിഎംഒ, മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി, വിഷയ വിദഗ്‌ധന്‍ എന്നിവരടങ്ങുന്ന കമ്മിറ്റി പരിശോധിക്കുമെന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.