കൊവിഡ് വാക്സിനെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഒമർ അബ്‌ദുള്ള - നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള
സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് കൊവിഡ് വാക്‌സിൻ ബിജെപിയുടേത് എന്ന് അവകാശപ്പെട്ടിരുന്നു.

കൊവിഡ് വാക്സിനുകൾ രാഷ്ട്രീയ പാർട്ടിയുടേതല്ല മാനവികതയാണ്; ഒമർ അബ്‌ദുള്ള
ശ്രീനഗർ:കൊവിഡ് വാക്സിനുകൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടേതല്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള പറഞ്ഞു.എത്രയും വേഗം ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകുകയാണ് ലക്ഷ്യം. ഇത് രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥക്ക് വേണ്ടി ഉള്ളതാണ്. എല്ലാ ആളുകൾക്കും വാക്സിൻ വിതരണം ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് കൊവിഡ് വാക്‌സിൻ ബിജെപിയുടേത് എന്ന് അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു ഒമർ അബ്ദുള്ല.