റായ്‌പൂർ: രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഛത്തീസ്‌ഗഡിലെ നക്‌സൽ ബാധിത മേഖലകളിൽ സുരക്ഷ കർശനമാക്കി. നക്‌സലുകൾ വാക്‌സിൻ കൈക്കലാക്കാൻ ശ്രമിക്കും എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.
കൊവിഡ് വാക്‌സിനേഷൻ; നക്‌സൽ ബാധിത മേഖലകളിൽ കർശന സുരക്ഷ - കൊവിഡ് വാക്‌സിനേഷൻ
നക്‌സലുകൾ വാക്‌സിൻ കൈക്കലാക്കാൻ ശ്രമിക്കും എന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്.
![കൊവിഡ് വാക്‌സിനേഷൻ; നക്‌സൽ ബാധിത മേഖലകളിൽ കർശന സുരക്ഷ Naxal-hit areas of Chhattisgarh security in naxal hit areas of chhattisgarh COVID-19 vaccination drive in chhattisgarh Jagdalpur district administration naxalites in chhattisgarh ഛത്തീസ്‌ഗഡിലെ നക്‌സൽ ബാധിത മേഖല കൊവിഡ് വാക്‌സിനേഷൻ ജബൽപൂർ ജില്ല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10243339-257-10243339-1610637149091.jpg)
കൊവിഡ് വാക്‌സിനേഷൻ; നക്‌സൽ ബാധിത മേഖലകളിൽ കർശന സുരക്ഷ
സുരക്ഷാ നടപടികളുടെ ഭാഗമായി ജബൽപൂർ ജില്ലാ ഭരണകൂടം പ്രത്യേക കർമസേന രൂപീകരിച്ചിട്ടുണ്ട്. ജില്ലാ തലം മുതൽ ശക്‌തമായ നിരീക്ഷണം വാക്‌സിനേഷന് ഏർപ്പെടുത്തിയിട്ടുണ്ട്. ബിജാപൂർ, ദൻഡേവാഡാ, സുക്‌മ, നാരായണ്‍പൂർ തുടങ്ങിയ പ്രശ്‌ന ബാധിത മേഖലകളിൽ പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തും. ജനുവരി 16ന് ആണ് രാജ്യത്ത് വാക്‌സിനേഷൻ പ്രക്രിയ ആരംഭിക്കുന്നത്.