ന്യൂഡൽഹി: ദേശിയ തലസ്ഥാനത്ത് 80 ശതമാനത്തിലധികം പൊലീസ് ഉദ്യോഗസ്ഥർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. 66,246 പൊലീസ് ഉദ്യോഗസ്ഥരാണ് ഒന്നാം ഘട്ട കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്. 15 ജില്ലകളിലെ ട്രാഫിക്, ക്രൈം ബ്രാഞ്ച്, സ്‌പെഷ്യൽ സെൽ, സെക്യൂരിറ്റി, മെട്രോ, റെയിൽവെ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
ഡൽഹി പൊലീസിലെ 80 ശതമാനത്തിലധികം പേർ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു - കൊവിഡ് വാക്‌സിൻ സ്വീകരിച്ചു
80,000 പേരുള്ള പൊലീസ് സേനയിൽ 66,246 പൊലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് വാക്‌സിനേഷന് വിധേയരായത്
ഡൽഹി പൊലീസിലെ 80 ശതമാനത്തിലധികം പേർ വാക്‌സിനേഷന് വിധേയമായി
80,000 പേരാണ് ഡൽഹി പൊലീസ് സേനയിലുള്ളത്. കഴിഞ്ഞ മാസം ഒമ്പതിന് ഡൽഹി പൊലീസ് കമ്മിഷണർ എസ് എൻ ശ്രീവാസ്‌തവ വാക്‌സിൻ സ്വീകരിച്ചിരുന്നു.