കേരളം

kerala

ETV Bharat / bharat

ട്രാൻസ്‌ജെൻഡറുകള്‍ക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു - കൊവിഡ് വാക്സിനേഷൻ

കൊവിൻ പോർട്ടലില്‍ രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ പോയ നിരവധി പേർക്ക് ക്യാമ്പിലൂടെ വാക്സിൻ ലഭിച്ചു.

Vaccination drive  COVID vaccination  COVID-19 news  കൊവിഡ് വാർത്തകള്‍  കൊവിഡ് വാക്സിനേഷൻ  covid in india news
ട്രാൻസ്‌ജെൻഡറുകള്‍ക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

By

Published : Jun 15, 2021, 12:00 PM IST

ഭൂവനേശ്വർ: രാജ്യത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കാനുള്ള നടപടികളുടെ ഭാഗമായി കഴിയുന്നത്ര ആളുകള്‍ക്ക് വാക്‌സിനേഷൻ നല്‍കുകയാണ് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍. ഇതിനിടെ ട്രാൻസ്‌ജെൻഡറുകള്‍ക്കായി വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണ് ഭൂവനേശ്വർ മുനിസിപ്പല്‍ കോർപ്പറേഷൻ.

കൊവിൻ പോർട്ടലില്‍ രജിസ്റ്റർ ചെയ്യാൻ സാധിക്കാതെ പോയ നിരവധി പേർക്ക് ക്യാമ്പിലൂടെ വാക്സിൻ ലഭിച്ചു. ആധാര്‍ കാര്‍ഡോ മറ്റേതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡോ കൊണ്ടുവന്നവര്‍ക്ക് വാക്സിൻ നല്‍കി. ക്യാമ്പ് ഏറെ ഉപകാരപ്രദമായെന്ന് മരുന്ന ലഭിച്ചവർ പ്രതികരിച്ചു.

also read:തടസമില്ലാതെ വാക്‌സിനേഷൻ ബുക്ക് ചെയ്യാൻ പേടിഎം വാക്‌സിന്‍ ഫൈന്‍ഡറിൻ്റെ പുതിയ ഫീച്ചർ

അതേസമയം തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും മരുന്ന് നല്‍കിയെന്ന് തെക്ക്- കിഴക്കൻ ഭൂവനേശ്വർ സോണല്‍ ഡെപ്യൂട്ടി കമ്മിഷണർ അൻഷുമാൻ റാത്ത് പറഞ്ഞു. ഭുവനേശ്വറില്‍ മാത്രം ഏകദേശം അഞ്ഞൂറോളം ട്രാൻജെന്‍ഡേഴ്‌സുണ്ട്. ഇവരില്‍ പലര്‍ക്കും വാക്സിൻ ലഭിക്കാതിരുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചത്.

ABOUT THE AUTHOR

...view details