ഇന്ത്യയിൽ ഇതുവരെ 3.48 കോടി പേർക്ക് കൊവിഡ് വാക്‌സിനേഷൻ ലഭിച്ചു - കോവിഡ് വാക്സിൻ
ആകെ 3,48,59,345 വാക്സിൻ ഡോസുകളാണ് നൽകിയത്
ന്യൂഡൽഹി:രാജ്യവ്യാപകമായി 3.48 കോടി പേർക്ക് ഇതുവരെ കൊവിഡ് വാക്സിനേഷൻ നൽകിയതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ആകെ 3,48,59,345 വാക്സിൻ ഡോസുകളാണ് നൽകിയത്. വാക്സിനേഷൻ ലഭിച്ചവരിൽ വാക്സിന്‍റെ ആദ്യ ഡോസ് ലഭിച്ച 75,01,590 ആരോഗ്യപ്രവർത്തകരും രണ്ടാമത്തെ ഡോസ് ലഭിച്ച 45,40,776 ആരോഗ്യപ്രവർത്തകരും ഉൾപ്പെടും. കൂടാതെ വാക്സിന്‍റെ ആദ്യ ഡോസ് ലഭിച്ച 75,91,670 മുന്നണിപ്പോരാളികളും രണ്ടാമത്തെ ഡോസ് ലഭിച്ച 16,28,096 മുന്നണിപ്പോരാളികളും വാക്സിൻ സ്വീകരിച്ചവരിൽ ഉൾപ്പെടും. 45 വയസിന് മുകളിലുള്ള 21,43,109 ഗുണഭോക്താക്കൾക്കും രോഗാവസ്ഥയുള്ള 1,14,54,104 ഗുണഭോക്താക്കൾക്കും രാജ്യത്ത് കൊവിഡ് വാക്സിൻ ലഭിച്ചു.