എറണാകുളം: ലക്ഷദ്വീപിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ദക്ഷിണ നേവൽ കമാൻഡ് 'ഓക്‌സിജൻ എക്‌സ്പ്രസ്' തയ്യാറാക്കി. ലക്ഷദ്വീപിലേയ്ക്ക് ഓക്‌സിജൻ സിലിണ്ടറുകൾ കൊണ്ടുപോകുന്നതിനും ഒഴിഞ്ഞ സിലിണ്ടറുകൾ വീണ്ടും നിറക്കാൻ എത്തിക്കുന്നതിനുമാണ് രണ്ട് കപ്പലുകളെ 'ഓക്‌സിജൻ എക്‌സ്പ്രസിനായി' ഒരുക്കിയത്.
'ഓക്‌സിജൻ എക്‌സ്പ്രസ്' ലക്ഷദ്വീപിലേയ്ക്കും - "Oxygen Express" news
ദ്വീപിലേക്ക് ഓക്‌സിജൻ സിലിണ്ടറുകൾ കൊണ്ടുപോകുന്നതിനും ഒഴിഞ്ഞ സിലിണ്ടറുകൾ വീണ്ടും നിറക്കാൻ എത്തിക്കുന്നതിനും ദക്ഷിണ നേവൽ കമാൻഡ് രണ്ട് കപ്പലുകളെ 'ഓക്‌സിജൻ എക്‌സ്പ്രസ്' ആക്കി
!['ഓക്‌സിജൻ എക്‌സ്പ്രസ്' ലക്ഷദ്വീപിലേയ്ക്കും 'ഓക്‌സിജൻ എക്‌സ്പ്രസ്' ദക്ഷിണ നേവൽ കമാൻഡ് 'ഓക്‌സിജൻ എക്‌സ്പ്രസ്' തയ്യാറാക്കി ദക്ഷിണ നേവൽ കമാൻഡ് ദക്ഷിണ നേവൽ കമാൻഡ് വാർത്ത 'ഓക്‌സിജൻ എക്‌സ്പ്രസ്' വാർത്ത Southern Naval Command news Southern Naval Command Southern Naval Command "Oxygen Express" news "Oxygen Express" news "Oxygen Express" Lakshadweep](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11517401-thumbnail-3x2-oxygen.jpg)
ലക്ഷദ്വീപിനായി 'ഓക്‌സിജൻ എക്‌സ്പ്രസ്' തയ്യാറാക്കി ദക്ഷിണ നേവൽ കമാൻഡ്
ദക്ഷിണ നേവൽ കമാൻഡ് പ്രസ്‌താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മെഡിക്കൽ സൗകര്യങ്ങളും ഇതിലൂടെ ദ്വീപ് നിവാസികൾക്കായി തയ്യാറാക്കിയിട്ടുണ്ട്. കവരത്തി ദ്വീപുകൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലക്ഷദ്വീപ് നേവൽ ഓഫിസർ-ഇൻ-ചാർജ് പ്രാദേശിക ഭരണകൂടത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകുമെന്നും പ്രസ്‌താവനയിൽ അറിയിച്ചു.
Read more: പ്രാണവായുവുമായി ''ഓക്‌സിജൻ എക്‌സ്‌പ്രസ്''വിശാഖപട്ടണത്ത് നിന്ന് മഹാരാഷ്ട്രയിലേക്ക്