ന്യൂഡല്‍ഹി: രണ്ട് മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവാക്സിന്‍റെ രണ്ടാം ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്ച തുടങ്ങുമെന്ന് ഭാരത് ബയോടെക്കുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആറ് വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് നേരത്തെ തന്നെ രണ്ടാം ഡോസ് നല്‍കിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്)വെച്ചാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെ പ്രായത്തിനനുസരിച്ച് മൂന്ന് വിഭാഗങ്ങളാക്കിയാണ് ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. ആദ്യ പരീക്ഷണം 12-18 വയസിനിടയിലുള്ളവരിലാണ് നടത്തിയത്.