കൊൽക്കത്ത: കൊവിഡ് നിയന്ത്രണങ്ങൾ വിപണിയെ ബാധിച്ചതോടെ സിലിഗുരിയിലെ തേയില വ്യാപാരികൾ പ്രതിസന്ധിയിലാണ്. രാജ്യത്ത് രോഗവ്യാപനം രൂക്ഷമായതോടെ തേയിലയുടെ ആവശ്യവും കുറഞ്ഞു. ഗതാഗതത്തിനായി കുറച്ച് വാഹനങ്ങൾ മാത്രമേ ലഭിക്കുന്നുള്ളൂവെന്നും അതിനാൽ ഉൽപ്പന്നം അയയ്ക്കാൻ കഴിയില്ല. വരും ദിവസങ്ങളിൽ ഇത് വ്യവസായത്തെ മോശമാക്കുമെന്ന് വ്യാപാരിയായ തിവാരി പറഞ്ഞു.
കൊവിഡ് ലോക്ക്ഡൗൺ; പ്രതിസന്ധിയിലായി സിലിഗുരിയിലെ തേയില വ്യാപാരികൾ - കൊവിഡ്
രാജ്യത്ത് രോഗവ്യാപനം രൂക്ഷമായതോടെ തേയിലയുടെ ആവശ്യം കുറയുകയും ഇത് തേയില വ്യാപാരികളെ പ്രതിസന്ധിയിലാക്കുകയും ചെയ്തു.
കൊവിഡ് ലോക്ക്ഡൗൺ; പ്രതിസന്ധിയിലായി സിലിഗുരിയിലെ തേയില വ്യാപാരികൾ
50 ശതമാനം തൊഴിലാളികൾക്ക് മാത്രമാണ് സംസ്ഥാന സർക്കാർ ജോലി ചെയ്യാന്‍ അനുമതി നൽകിയിട്ടുള്ളത് അതിനാൽ തന്നെ ഇത് ഉൽപാദനത്തെ മോശമായി ബാധിക്കുന്നുവെന്നും അയാൾ കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ ലോക്ക്ഡൗൺ സംസ്ഥാന സർക്കാർ മെയ് 30 വരെ നീട്ടി.ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ 30,27,925 സജീവകേസുകളുണ്ട്. 2,27,12,735 പേർ ഇതുവരെ രോഗമുക്തി നേടി. അതേസമയം മരണസംഖ്യ 2,91,331 ആയി ഉയർന്നു.