കൊൽക്കത്ത : കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ നീട്ടി പശ്ചിമ ബംഗാൾ സർക്കാർ. ജൂലൈ 30 വരെയാണ് നീട്ടിയതെന്ന് സര്‍ക്കാര്‍ ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു. അതേസമയം, സംസ്ഥാനത്ത് കൂടുതൽ ഇളവുകള്‍ അനുവദിച്ചു.
ജൂലൈ 16 മുതൽ മെട്രോ ട്രെയിന്‍ സർവീസുകൾ 50% ഇരിപ്പിടങ്ങള്‍ അനുവദിച്ച് തിങ്കള്‍ മുതല്‍ വെള്ളിവരെ പ്രവർത്തിക്കാം. സർവീസുകൾ വാരാന്ത്യങ്ങളിൽ നിർത്തിവയ്ക്കും. എന്നാല്‍, പ്രാദേശിക ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടില്ല.