ബെംഗളൂരു:കർണാടകയിൽ രോഗമുക്തി നിരക്ക് കൂടുന്നു. പുതുതായി സംസ്ഥാനത്ത് 49,953 പേരാണ് രോഗമുക്തി നേടിയത്. അതേസമയം 24 മണിക്കൂറിനുള്ളിൽ 34,281 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 468 പേർ കൊവിഡ് ബാധിച്ച് മരിച്ചു. പുതിയ കണക്കുകൾ പുറത്തുവന്നതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 23,06,655 ഉം മരണസംഖ്യ 23,306 ആയും ഉയർന്നു.
കർണാടകയിൽ 49,953 പേർക്ക് രോഗമുക്തി ; പുതിയ കേസുകൾ 34,281 - Karnataka covid updates
ബെംഗളൂരു നഗരത്തില്‍ 11,772 കേസുകള്‍.
കർണാടകയിൽ 49,953 പേർക്ക് രോഗമുക്തി: പുതിയ കേസുകൾ 34,281
Also read:കുറയാതെ കൊവിഡ് മരണം; രോഗികളുടെ എണ്ണം കുറയുന്നു
ആകെ സ്ഥിരീകരിച്ച കേസുകളിൽ 11,772 എണ്ണം ബെംഗളൂരു നഗരത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 49,953 പേരാണ് 24 മണിക്കൂറിൽ സംസ്ഥാനത്ത് കൊവിഡ് മുക്തരായത്. ഇതോടെ 17,24,438 പേര്‍ക്ക് ഭേദമായി. 1,29,538 സാമ്പിളുകളാണ് സംസ്ഥാനത്ത് 24 മണിക്കൂറിൽ പരിശോധിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 2,81,99,718 ആയി.