കേരളം

kerala

ETV Bharat / bharat

പുരി രഥയാത്രയ്‌ക്ക് ഇത്തവണയും പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല - Puri Rath Yatra

കഴിഞ്ഞ വർഷവും ഇതേ രീതിയിലാണ് രഥായാത്ര സംഘടിപ്പിച്ചത്.

COVID-19 latest news  കൊവിഡ് വാർത്തകള്‍  പുരി രഥോത്സവം  Puri Rath Yatra  പുരി രഥയാത്ര
പുരി രഥയാത്ര

By

Published : Jun 11, 2021, 12:49 PM IST

ഭുവനേശ്വർ:പുരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ചുള്ള രഥയാത്ര ഭക്തരെ പങ്കെടുപ്പിക്കാതെ നടത്താൻ തീരുമാനിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷവും ഇതേ രീതിയിലാണ് രഥയാത്ര സംഘടിപ്പിച്ചത്. കൊവിഡ് പ്രതിരോധ മരുന്ന് സ്വീകരിച്ചവരുടെ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരും പ്രധാന ശുശ്രൂഷകള്‍ ചെയ്യും.

രഥയാത്ര നടത്തുന്നതിന് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ ഈ വർഷവും പാലിക്കുമെന്ന് ഒഡീഷ സ്‌പെഷ്യൽ റിലീഫ് കമ്മീഷണർ പ്രദീപ് കെ ജെന അറിയിച്ചു. രഥയാത്രയ്‌ക്ക് നിയന്ത്രണങ്ങളുണ്ടെങ്കിലും ക്ഷേത്രങ്ങളിലെ അനുഷ്‌ഠാനങ്ങള്‍ മുടക്കമില്ലാതെ നടക്കും. എന്നാല്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല.

48 മണിക്കൂര്‍ മുമ്പെടുത്ത ആർ‌ടി-പി‌സി‌ആർ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയോ വാക്സിനേഷൻ എടുത്തിട്ടുള്ളവരെയോ മാത്രമെ രഥങ്ങൾ വലിക്കാൻ അനുവദിക്കൂ. ഒരു രഥം വലിക്കാൻ പരമാവധി 500 പേര്‍ക്കും അനുമതിയുണ്ട്. കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് നിരീക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

also read:ബദരീനാഥ് ക്ഷേത്രം തുറന്നു; ഭക്തർക്ക് പ്രവേശനമില്ല

ABOUT THE AUTHOR

...view details