കേരളം

kerala

ETV Bharat / bharat

കൊവിഡ് സഹായത്തിനായി കേന്ദ്രത്തിന് കത്തയച്ച് പുനെ മേയര്‍ - Rajesh Tope

അടിയന്തരമായി വെന്‍റിലേറ്റര്‍ കിടക്കകള്‍ ജില്ലയില്‍ എത്തിക്കണമെന്ന് മേയര്‍ കത്തിലൂടെ സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപിനോടും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിനോടും ആവശ്യപ്പെട്ടു.

COVID-19  Pune Mayor  പൂനെ  കൊവിഡ് വ്യാപനം  കേന്ദ്ര മന്ത്രി  Rajesh Tope  Prakash Javadekar
പൂനെയില്‍ കൊവിഡ് അതിരൂക്ഷം; സഹായത്തിനായി കേന്ദ്ര മന്ത്രിയ്ക്ക് കത്തയച്ച് മേയര്‍

By

Published : Apr 8, 2021, 11:43 AM IST

പുനെ: കൊവിഡ് വ്യാപനം രൂക്ഷമായി ഉയരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്ര ആരോഗ്യ മന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കും കത്തയച്ച് പുനെ മേയര്‍ മുരളീധര്‍ മൊഹോള്‍. അടിയന്തരമായി വെന്‍റിലേറ്റര്‍ കിടക്കകള്‍ ജില്ലയില്‍ എത്തിക്കണമെന്ന് മേയര്‍ സംസ്ഥാന ആരോഗ്യ മന്ത്രി രാജേഷ് തോപിനോടും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറിനോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം മാത്രം 10,907 പേര്‍ക്കാണ് പുതുതായി ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 62 മരണവും 7,832 പേര്‍ക്ക് രോഗമുക്തിയും സ്ഥിരീകരിച്ചു. നിലവില്‍ ആവശ്യത്തിനുള്ള സൗകര്യങ്ങളുണ്ട്. വ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വെന്‍റിലേറ്റര്‍ കിടക്കകളുടെ അഭാവമുണ്ടാകും. അത് ഒഴിവാക്കാനാണ് കത്തയച്ചതെന്നും മേയര്‍ മാധ്യമങ്ങളോടു പറഞ്ഞു.

ABOUT THE AUTHOR

...view details