ന്യൂഡൽഹി:രാജ്യത്തെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി മോദി. സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുകളുമായും ഫീൽഡ് ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ഇന്ന് ചർച്ച നടത്തി. ഛത്തീസ്ഗഢ്,ഹരിയാന, കേരളം, ഒഡീഷ, മഹാരാഷ്ട്ര, പുതുച്ചേരി, രാജസ്ഥാന്‍, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ചർച്ചയിൽ പങ്കെടുത്തു.
കൊവിഡ് അവലോകനം; പ്രധാനമന്ത്രി സംസ്ഥാനങ്ങളുമായി ചർച്ച നടത്തി
കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ ജില്ലാ മജിസ്‌ട്രേറ്റുകളുമായും ഫീൽഡ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ഇന്ന് ചർച്ച നടത്തി.
ഫീൽഡ് ഓഫിസർമാരുടെ അനുഭവങ്ങളും ഫീഡ്‌ബാക്കും കൊവിഡ് മഹാമാരിയെ നേരിടാൻ ഫലപ്രദവും പ്രായോഗികവുമായ നയങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈറസ് സൃഷ്ടിക്കുന്ന പുതിയ വെല്ലുവിളികൾക്കിടയിലും രാജ്യത്തിന് പുതിയ തന്ത്രങ്ങളും പരിഹാരങ്ങളും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തന്ത്രങ്ങളിലെ നിരന്തരമായ മാറ്റവും പുതുമയും വളരെ പ്രധാനമാണെന്ന് കൊവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചുവെന്നും വാക്സിന്‍ പാഴാക്കരുതെന്നും പ്രധാനമന്ത്രി യോഗത്തിൽ അഭിപ്രായപ്പെട്ടു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,76,070 പേർക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. 3874 പേർ രോഗം ബാധിച്ച് മരിച്ചു. 3,69,077 പേർ രോഗമുക്തി നേടിയതായാണ് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 2,57,72,400 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 2,23,55,440 ആണ്. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,87,122 ആയി.