മുംബൈ: മഹാരാഷ്‌ട്രയിൽ ബുധനാഴ്‌ച കൊവിഡ് മരണം 53000 കടന്നു. വ്യാഴാഴ്‌ച 84 മരണങ്ങളോടെ സംസ്ഥാനത്തെ ആകെ മരിച്ചവരുടെ എണ്ണം 53,080 ആയി. മരണനിരക്ക് 2.24 ശതമാനവും വീണ്ടെടുക്കൽ നിരക്ക് 91.26 ശതമാനവുമായി. 2020ൽ ഇതേ ദിവസമാണ് സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് മരണം രേഖപ്പെടുത്തിയത്. ഒരു വർഷത്തിനുശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും കൂടിയ കണക്കാണിത്.
കൊവിഡ്-19; മഹാരാഷ്‌ട്രയിൽ 53000 കടന്ന് മരണങ്ങൾ - മഹാരാഷ്‌ട്ര കൊവിഡ്
2020 ൽ ഇതേ ദിവസമാണ് മുംബൈയിലെ ആദ്യത്തെ കോവിഡ് മരണം രേഖപ്പെടുത്തിയത്. ഒരു വർഷത്തിനുശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും കൂടിയ കണക്കാണിത്.
covid-19: Over 53000 deaths in Maharashtra
24 മണിക്കൂറിനുള്ളിൽ 23,179 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. നിലവിൽ വർധിച്ചുവരുന്ന പുതിയ കേസുകളുടെ സ്ഥിതി അനുസരിച്ച് സംസ്ഥാനത്തെ മരണനിരക്ക് കുറവാണെന്നും ഉയർന്നു വരുന്ന രോഗികളുടെ എണ്ണം ആശങ്ക സൃഷ്‌ടിക്കുന്നതാണെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയും ആരോഗ്യമന്ത്രി രാജേഷ് ടോപ്പെയും അറിയിച്ചു.
Last Updated : Mar 18, 2021, 8:27 AM IST