ന്യൂഡൽഹി : സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും 29,10,54,050 കോടി വാക്‌സിൻ ഡോസുകൾ സൗജന്യമായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഞായറാഴ്ച രാവിലത്തെ കണക്ക് പ്രകാരം പഴാക്കിയതുൾപ്പെടെ ഇതുവരെ 26,04,19,412 വാക്‌സിൻ ഡോസുകൾ ഉപയോഗിച്ചു.
3.06 കോടിയിലധികം (3,06,34,638) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ഇപ്പോഴും ലഭ്യമാണെന്ന് അധികൃതർ പറഞ്ഞു.