മുംബൈ:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രം യാത്ര ചെയ്യാൻ പ്രത്യേക ട്രെയിൻ സർവീസൊരുക്കി മഹാരാഷ്‌ട്ര. ആരോഗ്യ പ്രവർത്തകരും സർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്നവർക്കും മാത്രമായാണ് സബർബൻ ട്രെയിൻ സർവീസ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്. നിലവിൽ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ ട്രെയിൻ - COVID
ആരോഗ്യ പ്രവർത്തകരും സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്നവർക്കും മാത്രമായാണ് സബർബൻ ട്രെയിൻ സർവ്വീസ് പ്രത്യേകമായി ഒരുക്കിയിട്ടുള്ളത്
സർക്കാരിന്‍റെ 'ബ്രേക്ക്-ദി-ചെയിൻ' പരിപാടിക്ക് കീഴിലുള്ള പുതിയ നിയന്ത്രണങ്ങൾ വ്യാഴാഴ്ച രാത്രി എട്ട് മണിമുതൽ സംസ്ഥാനത്ത് നിലവിൽ വന്നിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള വർക്ക് ഫ്രം ഹോം നിലവിൽ അനുവദിച്ചിട്ടില്ല. ഓഫിസുകളിൽ ഇ-ഓഫീസും ടെലി മീറ്റിങ് സംവിധാനങ്ങളും ഉടൻ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വർക്ക് ഫ്രം ഹോം അനുവദിക്കാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്ക് ദിനംപ്രതി ഓഫിസിൽ വന്നു പോകുന്നതിനായാണ് പ്രധാനമായും പ്രത്യേക ട്രയിൻ സർവീസ് അനുവദിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.