ചണ്ഡിഗഡ്: കൊവിഡ് വ്യാപനം കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി അമൃത്‌സറിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. മാർച്ച് 18ന് മാത്രം 230 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് നഗരത്തിൽ രാത്രി 11മുതൽ രാവിലെ അഞ്ച് വരെ കർഫ്യൂ ഏർപ്പെടുത്തുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഉത്തരവിറക്കിയതായി എസിപി പർവേഷ് ചോപ്ര അറിയിച്ചു.
കൊവിഡ്-19; അമൃത്‌സറിൽ രാത്രികാല കർഫ്യൂ - കർഫ്യൂ
രാത്രി 11മുതൽ രാവിലെ അഞ്ച് വരെയായിരിക്കും കർഫ്യൂ. ജലന്ധർ, ലുധിയാന എന്നീ ജില്ലകളിലും രാത്രി ഒമ്പത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തും
![കൊവിഡ്-19; അമൃത്‌സറിൽ രാത്രികാല കർഫ്യൂ Covid-19 കൊവിഡ്-19 കൊവിഡ് Covid രാത്രികാല കർഫ്യൂ night curfew അമൃത്‌സറിൽ രാത്രികാല കർഫ്യൂ ഏർപെടുത്തി അമൃത്‌സറിൽ രാത്രികാല കർഫ്യൂ Night curfew imposed in Amritsar Night curfew in Amritsar അമൃത്‌സർ Amritsar പഞ്ചാബ് punjab കർഫ്യൂ curfew](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11067662-159-11067662-1616117150070.jpg)
Covid-19: Night curfew imposed in Amritsar
കഴിഞ്ഞ 24 മണിക്കൂറിൽ പഞ്ചാബിൽ 2,387 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,05,418 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം ജലന്ധർ, ലുധിയാന എന്നീ ജില്ലകളിലും രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ച് വരെയാകും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയെന്നും അധികൃതര്‍ അറിയിച്ചു.